Latest News

ആറു വയസുകാരിയെ ലൈംഗിക പീഡത്തിന് വിധേയനാക്കിയ മദ്‌റസാധ്യാപകന്‍ അറസ്റ്റില്‍

മംഗലാപുരം: ആറുവയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു. പൊയ്യത്ത് ബയല്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ യമാനി (37) ആണ് അറസ്റ്റിലായത്. ബോളിയാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

റംസാന്‍ മാസത്തിലാണ് യമാനി മദ്രസയില്‍ അധ്യാപകനായെത്തിയത്. പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയോട് സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞദിവസം കുട്ടി സഹപാഠിയോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മദ്രസ അധികൃതര്‍ ഇടപെട്ട് അധ്യാപകനെതിരെ പരാതി നല്‍കുകയായിരുന്നു. ഇതിനു പുറമെ ശിശുക്ഷേമ സമിതിക്കും പരാതി നല്‍കി. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ കൊണാജെ പോലീസ് കേസെടുത്ത് അബ്ദുല്‍ ഖാദറിനെ അറസ്റ്റ് ചെയ്തു. കോടതി ഇയാളെ സപ്തംബര്‍ ആറുവരെ റിമാന്‍ഡ്‌ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.