Latest News

ചാനലിലെ വാർത്ത അവതാരക ശ്രീജാ സേതുനാഥിനെ കാണാതായിട്ട് ഒരു മാസം പിന്നിടുന്നു

തിരുവനന്തപുരം: സ്വകാര്യ ചാനലിലെ വാർത്ത അവതാരക ശ്രീജാ സേതുനാഥിനെ കാണാതായിട്ട് ഒരു മാസം പിന്നിടുന്നു. അന്വേഷണം പാതിവഴിയിൽ ഉപേക്ഷിച്ച് പൊലീസും കൈമർത്തിയതോടെ മാധ്യമപ്രവർത്തകയുടെ തിരോധാനത്തിൽ ദുരൂഹതയേറുന്നു.

വെഞ്ഞാറമൂട് സ്വദേശിയും വിദേശ മലയാളിയുമായ സേതുനാഥിന്റെ ഭാര്യ ശ്രീജയെന്ന മുപ്പത്തിയാറുകാരി തലസ്ഥാനത്തെ പ്രമുഖ ചാനലിലെ വാർത്താ അവതാരകയായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. വിവരമറിഞ്ഞ് സേതുനാഥ് നാട്ടിലെത്തിയിട്ടുണ്ട്. മക്കളെ ഉപേക്ഷിച്ച് കഴിഞ്ഞ മാസം 15 മുതലാണ് ഇവരെ കാണാതായിരിക്കുന്നത്. 

ഇവർക്കൊപ്പം തിരുവനന്തപുരം മണ്ണന്തല സ്വദേശിയും ഒരു ലൈബ്രറി ഉദ്യോഗസ്ഥനുമായ ഡോ. പ്രകാശിനേയും (56) കാണാതായിട്ടുണ്ട്. ശ്രീജയു‌ടെ വീട്ടിൽ നിന്നും കണ്ടെടുത്ത കുറിപ്പിൽ താൻ സന്യാസം സ്വീകരിക്കാൻ പോകുന്നുവെന്നാണ് പറഞ്ഞിട്ടുള്ളത്. എവിടേയ്ക്കാണ് യാത്രയെന്ന് പറഞ്ഞിട്ടില്ല. തന്നെ അന്വേഷിക്കണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.

മൊബൈൽ ഫോൺ, ബാങ്കിലെ എ.ടി.എം കാർഡ്, സ്വർണാഭരണങ്ങൾ തുടങ്ങി എല്ലാ സാധനങ്ങളും വീട്ടിൽ ഉപേക്ഷിച്ചാണ് ഇവർ പോയിട്ടുള്ളത്. ജോലിയിൽ നിന്നും വിരമിച്ച് ബാധ്യതകളെല്ലാം തീർത്ത് ഒന്നും കൈയിൽ കരുതാതെയാണ് പ്രകാശിനേയും കാണാതായിരിക്കുന്നത്. പ്രകാശിനെ കണ്ടെത്താൻ മണ്ണന്തല പൊലീസും ശ്രീജയെ കണ്ടെത്താൻ വെഞ്ഞാറമൂട് പൊലീസും തീവ്രശ്രമം നടത്തിയിരുന്നു.

എന്നാൽ ഇപ്പോൾ അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. ശ്രീജയും പ്രകാശും മൊബൈൽ ഫോൺ കൊണ്ടുപോകാത്തതിനാൽ ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഒരു മാസത്തിലധികമായിട്ടും വിവരം പ്രസിദ്ധീകരിച്ച് ആളെ കണ്ടെത്താൻ ഒരു ശ്രമവും പൊലീസും വീട്ടുകാരും നടത്തിയതുമില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Missing, Sreeja Sedunath, Prakash

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.