Latest News

ദീപിക പറഞ്ഞതിനെ ചിലര്‍ വളച്ചൊടിച്ച് വികൃതമാക്കിയതായി പരാതി

ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ പറഞ്ഞതിനെ ചിലര്‍ വളച്ചൊടിച്ച് വികൃതമാക്കിയതായി പരാതി. ബോളിവുഡിലെ കിംഗ്ഖാന്‍ ഷാരൂഖ് ഖാനെ താന്‍ മിക്കവാറും ചുംബിക്കാറുണ്ടെന്നും അതു ഞങ്ങളുടെ സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസിലാകുമെന്നും അടുത്തിടെ ദീപിക വ്യക്തമാക്കിയിരുന്നു. 

ദീപികയും ഷാരുഖും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച ചെന്നൈ എക്‌സ്പ്രസ് ചിത്രത്തിന്റെ പ്രചാരണപരിപാടിക്കിടെയാണ് ദീപിക ഈ വിധം പ്രസ്താവന നടത്തിയത്. 

എന്തായാലും ദീപിക ഇപ്പോള്‍ പറഞ്ഞതിനെ പലരും പറഞ്ഞുപറഞ്ഞ് മോശമായ എന്തോ കാര്യം ദീപിക പറഞ്ഞുവെന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണത്രേ. ഇതു പറയാന്‍ ദീപികയെ പ്രേരിപ്പിച്ച സംഭവം കൂടി അറിയുമ്പോള്‍ ദീപിക സദുദ്ദേശ്യത്തോടെയാണ് ഈ പ്രസ്താവന നടത്തിയതെന്ന് ബോധ്യപ്പെടും.

ബോളിവുഡില്‍ നായകനും നായികയും തമ്മില്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്നത് പതിവാണ്. അതു ചെറിയ സമ്മാനമോ വലിയ സമ്മാനമോ ഒക്കെയാവാം.

ഇത്തരം സമ്മാനങ്ങള്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഭാഗമായിട്ടാണ് നല്‍കാറ്. എന്നാല്‍ ഷാരൂഖ് ഖാന്‍ ആര്‍ക്കും അങ്ങനെ സമ്മാനം വാങ്ങിക്കൊടുക്കുന്നയാളല്ല. സമ്മാനം നല്‍കി ആരോടും ഷാരൂഖ് തന്റെ സ്‌നേഹം വെളിപ്പെടുത്താറില്ലത്രേ.

എന്നാല്‍ ദീപികയെ അത്ഭുതപ്പെടുത്തി ചെന്നൈ എക്‌സ്പ്രസിന്റെ ലൊക്കേഷനില്‍ ദീപികയ്ക്ക് ഷാരൂഖ് ചെറിയൊരു കളിപ്പാട്ടം സമ്മാനമായി നല്‍കിയത്രേ. ഷാരൂഖിന്റെ സമ്മാനത്തിനു പകരമായി എന്തു നല്‍കും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഒരാള്‍ പറഞ്ഞത് തിരിച്ച് ഷാരൂഖിന് ഒരു ചുംബനം നല്‍കിക്കൂടേയെന്ന്. ഷാരൂഖിന് ഞാന്‍ മിക്കവാറും ചുംബനങ്ങള്‍ നല്‍കാറുണെ്ടന്നും അതു നിങ്ങള്‍ ചെന്നൈ എക്‌സ്പ്രസ് കാണുമ്പോള്‍ മനസിലാകുമെന്നും ദീപിക പറഞ്ഞു. ഇതാണ് ഇപ്പോള്‍ ദീപികയ്ക്ക് പുകിലായിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Bolywood,Movie, Chennai Express

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.