ലണ്ടനിലെ ഒരു മലയാളി ബിസിനസുകാരനാണ് വിജയ്. വലിയ വലിയ സ്ഥാപനങ്ങള്‍ക്ക് പണം പലിശയ്ക്ക് കൊടുക്കുന്നു. തന്റെ ബുദ്ധിസാമര്‍ഥ്യവും തന്റേടവുംകൊണ്ടാണ് വിജയ് ഇത്രയും ശോഭിച്ചത്.
ജീവിതത്തില്‍ പണത്തിനാണ് ഏറ്റവും മൂല്യമെന്നു വിശ്വസിക്കുന്ന വിജയ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ്. അപ്പോള്‍ വിവാഹം നിശ്ചയിക്കുമ്പോഴത്തെ കാര്യം പറയാനുണ്ടോ?
പവിത്ര, വിജയ് വിവാഹം കഴിക്കാന്‍ പോകുന്ന അതിസുന്ദരിയായ പെണ്‍കുട്ടി. സുന്ദരിയായാല്‍ മാത്രം പോരല്ലോ. ലണ്ടനിലെ വന്‍ കോടീശ്വരനായ നമ്പ്യാരുടെ മകളാണ് പവിത്ര. വിവാഹനിശ്ചയം കഴിഞ്ഞ് സ്വപ്നങ്ങള്‍കണ്ട് പ്രണയലോകത്ത് കഴിയുന്ന നിമിഷങ്ങള്‍.
മെറിന്‍. ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്യുന്ന പെണ്‍കുട്ടി. ജീവിതം തേടി മറുരാജ്യത്തെത്തിയ മെറിന്‍ വളരെ യാദൃച്ഛികമായി വിജയിനെ പരിചയപ്പെടാന്‍ ഇടയാകുന്നു. ഈ പരിചയം വിജയുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുന്നു. വിശ്വാസങ്ങളൊക്കെ തെറ്റിച്ചുകൊണ്ട് പുതിയ തിരിച്ചറിവുകളിലേക്കു നീങ്ങുന്ന വിജയുടെ സങ്കീര്‍ണമായ മുഹൂര്‍ത്തങ്ങളാണ് ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
അനില്‍ സി. മേനോന്‍ സംവിധാനംചെയ്യുന്ന ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തില്‍ വിജയായി പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അന്നയും റസൂലും എന്ന ചിത്രത്തിലെ പ്രണയനായിക ആന്‍ഡ്രിയയാണ് പവിത്രയായി പ്രത്യക്ഷപ്പെടുന്നത്. നമ്പ്യാരായി പ്രതാപ് പോത്തന്‍ അഭിനയിക്കുന്നു. നന്ദിതാ രാജാണ് മെറിന്‍.
ലണ്ടനില്‍ ചിത്രീകരണം ആരംഭിച്ച ലണ്ടന്‍ ബ്രിഡ്ജില്‍ മുകേഷ്, സുനില്‍ സുഖദ, ലെന തുടങ്ങിയവരും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെന്‍ട്രല്‍ ലണ്ടനിലാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. മാസാവസാനം സ്‌കോട്‌ലന്‍ഡിലേക്ക് ഷിഫ്റ്റ് ചെയ്യും.
ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ സതീശ്, ആന്റണി ബിനോയ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മവും പത്തനംതിട്ടയിലെ മലയാലപ്പുഴ ക്ഷേത്രത്തിലാണ് നടന്നത്. പ്രശസ്ത സംവിധായകന്‍ ജോണി ആന്റണിയാണ് ലണ്ടന്‍ ബ്രിഡ്ജിന്റെ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചത്.
മാസ്റ്റേഴ്‌സ് എന്ന ചിത്രത്തിനുശേഷം ജിനു ഏബ്രഹാം കഥ, തിരക്കഥ, സംഭാഷണം എഴുതുന്ന ലണ്ടന്‍ ബ്രിഡ്ജിന്റെ ഛായാഗ്രഹണം ജിത്തു നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് രാഹുല്‍ രാജ്, ശ്രീവത്സന്‍ ജെ. മേനോന്‍ എന്നിവരാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, London Bridge, Prithvi Raj, Andriya
No comments:
Post a Comment