Latest News

‘ഗൃഹലക്ഷ്മി’ മാസികയുടെ സമ്പന്നയായ എഡിറ്റര്‍; ഇന്നു കഴിയുന്നത് തെരുവില്‍ ഭിക്ഷയെടുത്ത്

ഒരു കാലത്ത് സമ്പന്നയായ എഡിറ്ററായിരുന്ന സുനിത നായിക് ഇന്ന് മുംബൈയിലെ തെരുവിലാണ്. വളര്‍ത്തു പട്ടിയോടൊപ്പം മുഷിഞ്ഞ വസ്ത്രങ്ങളും പൊട്ടിയ സെല്‍ഫോണും പഴകിയ ഭക്ഷണപ്പൊതികളുമായി.

ഗൃഹലക്ഷ്മി എന്ന മറാത്തി മാസികയുടെ എഡിറ്ററായിരുന്ന സുനിതയ്ക്ക് രണ്ട് ഫ്ളാറ്റുകളും ഒരു ബംഗ്ലാവും രണ്ട് കാറുകളുമൊക്കെ സ്വന്തമായിട്ടുണ്ടായിരുന്നവരാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാസിക പൂട്ടിയതോടെയാണ് സുനിതയുടെ നല്ല കാലങ്ങള്‍ വെറും ഓര്‍മ മാത്രമാവുന്നത്.

ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചുപോയ സുനിത സുഹൃത്തുക്കളുടെ പ്രോത്സാഹനം കൊണ്ട് പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി. പിന്നീട് ഗൃഹലക്ഷ്മിയില്‍ നിയമിതയാവുകയും അവിടെ തന്നെ എഡിറ്ററായി തുടരുകയും ചെയ്തു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാസിക അടച്ചുപൂട്ടി. 1984ല്‍  പൂനെയിലെ ബംഗ്ലാവ് ആറ് ലക്ഷം രൂപയ്ക്ക് വിറ്റു. 2007ല്‍ രണ്ട് ഫ്‌ളാറ്റുകളും കാറുകളും. സ്വത്തുക്കള്‍ വിറ്റുകിട്ടിയ 80 ലക്ഷം രൂപയ്ക്ക് താനെയിലെ ഒരു വാടകവീട്ടിലേക്ക് സുനിത മാറി. കൈയിലെ പണം മുഴുവന്‍ തീര്‍ന്നത് വളരെ പെട്ടെന്നായിരുന്നു.

വാടക നല്കാനും പണം തികയാതെ വന്നപ്പോള്‍ സുനിത ഗുരുദ്വാരയിലെത്തി. അവിടെയുള്ളവര്‍ സുനിതയ്ക്ക് രണ്ട് നേരം ഭക്ഷണം നല്കുന്നു. സുനിതയെ അറിയുന്നവര്‍ സഹായം നല്കാനായി രംഗത്ത് വരുന്നുണ്ട്. എന്നാല്‍ കൂടെയുള്ള അസുഖബാധിതനായ പട്ടിയെ ഉപേക്ഷിക്കണമെന്ന ആവശ്യം സുനിത സ്വീകരിക്കുന്നില്ല. നന്ദിയുള്ള മൃഗത്തെ ഉപേക്ഷിക്കാനാവില്ലെന്നാണ് ഇവര്‍ പറയുന്നത്. വൃക്കരോഗങ്ങളുള്ള ഇവര്‍ക്ക് ഇപ്പോഴും ജോലി ചെയ്ത് ജീവിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, iMumbai, Suitha naik, Grihalakshmi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.