Latest News

പിക്കപ്പ് വാന്‍ ദേഹത്ത് കയറി സ്ത്രീ മരിച്ചു

തളിപ്പറമ്പ: കോണ്‍ക്രീറ്റ് ജോലിക്കായി സിമന്റ് ഇറക്കുന്നതിനിടെ പിക്കപ്പ് വാന്‍ ദേഹത്ത് കയറി നിര്‍മ്മാണ തൊഴിലാളി മരിച്ചു. ഒരു സ്ത്രീക്ക് പരിക്കേറ്റു.

മഴൂര്‍ മുസ്ലിം പള്ളിക്ക് സമീപത്തെ നടുക്കണ്ടി മോഹനന്റെ ഭാര്യ അമ്മിണി എന്ന സരോജിനി (58)യാണ് മരണമടഞ്ഞ ഹതഭാഗ്യ. മഴൂര്‍ കലാവേദിക്കടുത്ത വസന്ത(37)യ്ക്കാണ് പരിക്കേറ്റത്. വസന്തയെ തളിപ്പറമ്പ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തിങ്കളാഴ്ച രാവിലെ 9.30 ഓടെ പന്നിയൂര്‍ എസ്.പി.ബസാറിലായിരുന്നു അപകടം. ഷംസുദീന് വേണ്ടി പുതുതായി പണിയുന്ന വീടിന്റെ വാര്‍പ്പായിരുന്നു തിങ്കളാഴ്ച. കെ.എല്‍ 59-4840 പിക്കപ്പ് വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ട് സിമന്റ് ചാക്ക് ഇറക്കുകയായിരുന്നു സരോജിനിയും സഹപ്രവര്‍ത്തകരും. 

നിര്‍ത്തിയിട്ട വാന്‍ ഈ സമയം പിറകോട്ടോടി മറിഞ്ഞ് സരോജിനിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയവര്‍ ഉടനെ താങ്ങിയെടുത്ത് പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: സുമേഷ്, സുനിത. മരുമകന്‍: പ്രശാന്ത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thaliparamba, Sarojini, obituary

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.