Latest News

പ്രായംചെന്ന ദമ്പതിമാരെ വീട്ടില്‍ വെട്ടേറ്റുമരിച്ചനിലയില്‍

പൊന്‍കുന്നം: പ്രായംചെന്ന ദമ്പതിമാരെ വീട്ടില്‍ വെട്ടേറ്റുമരിച്ചനിലയില്‍ കണ്ടെത്തി. റിട്ട.പി.ഡബ്ല്യു.ഡി. വര്‍ക്ക്‌സ് സൂപ്രണ്ട് പഴയിടം തീമ്പനാല്‍ ഭാസ്‌കരന്‍ നായര്‍ (75), ഭാര്യ റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥ തങ്കമ്മ(69) എന്നിവരാണ് മരിച്ചത്. മോഷണത്തിനെത്തിയവര്‍ കൊന്നതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കാഞ്ഞിരപ്പള്ളി-മണിമല റോഡില്‍ പഴയിടം ഷാപ്പുപടിക്കുസമീപത്തെ വീട്ടിലാണ് സംഭവം. 
വീട്ടിലെ കിടപ്പുമുറിയിലുള്ള സ്റ്റെയര്‍ കേസിന് സമീപത്തായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. തലയിലും മുഖത്തും വെട്ടേറ്റ മുറിവുകളും ചതവുകളും ഉണ്ട്. മുറിയില്‍ രക്തം തളംകെട്ടിക്കിടന്നിരുന്നു. മൃതദേഹങ്ങളിലും മുറിയിലും മൈദമാവും മഞ്ഞള്‍പ്പൊടിയും വിതറിയിട്ടുണ്ട്. ഇവിടെനിന്ന് കോടാലിയും വാക്കത്തിയും കണ്ടെടുത്തു. അലമാര തുറന്ന നിലയിലായിരുന്നു.
വ്യാഴാഴ്ച രണ്ടുമണിയോടെ പത്തനംതിട്ടയിലുള്ള മകള്‍ ബിന്ദുവിന്റെ നിര്‍ദ്ദേശാനുസരണമാണ് അയല്‍ക്കാര്‍ ഈ വീട്ടില്‍ച്ചെന്ന് നോക്കിയത്. മുന്‍വാതിലില്‍ മുട്ടിവിളിച്ചിട്ടും തുറന്നില്ല. പിന്നിലെത്തിയപ്പോള്‍ അടുക്കളവാതില്‍ തുറന്നുകിടക്കുന്നത് കണ്ടു. ഉള്ളിലേക്ക് കയറിയപ്പോള്‍ മുറിയില്‍ രക്തം തളംകെട്ടിക്കിടക്കുന്നത് കണ്ട് പോലീസില്‍ അറിയിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ponkunnam, Bhaskaran nair, Thankamma

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.