ശ്രീനഗര്‍ : സ്വാതന്ത്ര്യദിനത്തിലും അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ബലാകോട്ട് പ്രദേശത്ത് രാത്രിമുഴുവന്‍ പാക് സൈന്യം ആക്രമണം തുടര്‍ന്നു. മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പൂഞ്ചിലെ മേന്ദര്‍ സെക്റ്ററില്‍ ഒരു സാധാരണക്കാരനും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്.
പാകിസ്താന്റെ ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇതിനെ ഇന്ത്യ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. പര്‍വേസ് അഹമ്മദ് എന്ന നാട്ടുകാരനാണ് മേന്ദറില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി ജമ്മുവിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഇന്ത്യന്‍ സൈനികരും ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെ 6.30 മുതല്‍ പാക് സൈന്യം അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിവെപ്പ് നടത്തുകയാണെന്ന് സൈന്യം അറിയിച്ചു. രാത്രിയായപ്പോള്‍ ആക്രമണം ശക്തമായി. അഞ്ചു ദിവസത്തിനിടെ പതിനൊന്നാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് വെടിവെപ്പ് നടത്തുന്നതെന്ന് സൈനിക വക്താവ് എസ് എന്‍ ആചാര്യ പറഞ്ഞു.
രണ്ടു ദിവസം മുന്‍പ് സാംബ ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയും പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു. പാകിസ്താനിലെ അഷ്‌റഫ് പോസ്റ്റില്‍ നിന്നും നരിയന്‍പുര്‍ ബോര്‍ഡര്‍ പോസ്റ്റിനു നേരെയാണ് അന്ന് വെടിവെപ്പുണ്ടായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment