Latest News

ഉളയത്തടുക്കയില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്: 4 പ്രതികള്‍ റിമാന്‍ഡില്‍

കാസര്‍കോട്: ഉളിയത്തടുക്ക എസ്.പി. നഗറില്‍ സെന്‍ട്രിംഗ് തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ അറസ്റ്റിലായ നാല് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഉളിയത്തടുക്ക എസ്.പി. നഗറിലെ പി. അഷ്‌ഫാഖ് (19), നാഷണല്‍ നഗറിലെ 15 വയസുകാരന്‍, എസ്.പി. നഗര്‍ സ്വദേശികളായ രണ്ട് 17 വയസുകാര്‍ എന്നിവരാണ് റിമാന്‍ഡിലായത്. ഇവരെ വ്യാഴാഴ്ചയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റുചെയ്തത്.

റിമാന്‍ഡിലായ പ്രതികളില്‍ അഷ്‌ഫാഖിനെ കാസര്‍കോട് സബ് ജയിലിലും മറ്റുള്ളവരെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പരവനടുക്കത്തെ ജുവനൈല്‍ ഹോമിലും പാര്‍പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് നാലുപേര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മധൂര്‍ ലക്ഷംവീട് കോളനിയിലെ സുരേഷിന്റെ മകന്‍ വിജേഷി(17)നെ കുത്തിയ സംഭവത്തിലെ പ്രതികളാണ് റിമാന്‍ഡിലായത്.

സെന്‍ട്രിംഗ് തൊഴിലാളിയായ വിജേഷ് ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് അക്രമമുണ്ടായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.