എന്നാല്‍ എവിടെനിന്നാണ് തീ പിടിച്ചതെന്ന് അമ്മയ്ക്ക് യാതൊരു പിടിയും കിട്ടിയില്ല. മുറിയില്‍ തീപിടിക്കാനുള്ള യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. അന്ന് വില്ലുപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു ചികിത്സ നല്‍കി. മൂന്നാം പക്കം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് പല തവണകളിലായി മൂന്നു പ്രാവശ്യം കൂടി തീ പടര്‍ന്നു. രണ്ടാം വട്ടം തീയില്‍ നഷ്ടപ്പെട്ടത് വീടു തന്നെയാണ്. തുടര്‍ന്ന് രാഹുലിനെയും കുടുംബത്തെയും നാട്ടുകാര്‍ ഗ്രാമത്തില്‍നിന്നു പുറത്താക്കി. അപ്പോഴാണ് വില്ലുപുരം ജില്ലാ കലക്ടര്‍ ഇടപെട്ട് കുട്ടിയെ കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാഹുലിന് രണ്ടു വയസുള്ള സഹോദരിയുണ്ട്. അവള്‍ പൂര്‍ണ ആരോഗ്യവാനാണ്. കഴിഞ്ഞ 300 വര്‍ഷത്തിനുള്ളില്‍ ലോകമെമ്പാടുമായി വെറും 200 പേര്‍ക്ക് മാത്രമാണ് ഈ രോഗം ബാധിച്ചിട്ടുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എല്ലാവരും കണ്ണിലെണ്ണയൊഴിച്ചാണ് കുട്ടിയെ പരിചരിക്കുന്നത്. സ്‌പൊനേിയസ് ഹ്യൂമന്‍ കംമ്പസ്ഷന്‍ എന്ന അപൂര്‍വ രോഗമാണ് കുട്ടിക്കെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 10 ശതമാനം പൊള്ളലാണ് രാഹുലിന് ഏറ്റിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിലാണ് രാഹുലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ശരീരത്തില്‍നിന്ന് വാതകം ബഹിര്‍ഗമിക്കുന്ന അവസ്ഥയാണ് രാഹുലിനെന്നാണ് ശിശുരോഗ വിദഗ്ധന്‍ ഡോ. ആര്‍. നാരായണ ബാബു പറയുന്നത്. കുട്ടിയുടെ ചര്‍മ്മത്തിലുള്ള സുഷിരങ്ങളില്‍നിന്നാണ് തീ പടരുന്ന വാതകം പുറത്തുവരുന്നതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ചെറിയൊരു തീപ്പൊരി പോലും വലിയ അപകടത്തിലേക്ക് നയിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യം ജിപ്മറിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ മാതാപിതാക്കളുടെ പക്കല്‍ കുട്ടിയുടെ ചികിത്സാ രേഖകളൊന്നുമില്ല. അതുകൊണ്ടുതന്നെ അവ ജിപ്മറില്‍നിന്ന് ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. അമ്മ പറയുന്ന വിവരം മാത്രമാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ കുട്ടിയെ നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ നീക്കം.
കുട്ടിയുടെ ശരീരം ഉത്പാദിപ്പിക്കുന്ന വാതകം എന്താണെന്നു കത്തെണമെന്നും ഡോക്ടര്‍മാര്‍. അമ്മ പറയുന്ന വിവരം മാത്രമാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ കുട്ടിയെ നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ നീക്കം. കുട്ടിയുടെ ശരീരം ഉത്പാദിപ്പിക്കുന്ന വാതകം എന്താണെന്നു കണെ്ടത്തണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ പരിശോധനയ്ക്കായി വലിയ ചെലവു വരുന്നതാണ് ഒരു പ്രതിസന്ധി.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment