ന്യൂഡൽഹി: രാഷ്ട്രപതിയുടെ പക്കൽ ഉണ്ടായിരുന്ന അവസാന ദയാഹർജിയും തള്ളി, ഇതോടെ രണ്ടു പേർക്ക് തൂക്കു കയർ ഉറപ്പായി. 2001 ഒക്ടോബർ 15ന് പതിനെട്ടുകാരിയെ മാനഭംഗപ്പെടുത്തി കൊന്നകേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കർണാടക സ്വദേശികളായ ശിവു, ജഡേസ്വാമി എന്നിവരവുടെ ദയാഹർജികളാണ് രാഷ്ട്രപതി തള്ളിയത്.
2007ലാണ് പ്രതികൾക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. ഇതുവരെ 11 ദയാഹർജികളാണ് രാഷ്ട്രപതി തള്ളിയത്. മൊത്തം 17 പേരുടെ വധശിക്ഷയാണ് രാഷ്ട്രപതി ശരിവച്ചു.
മുംബയ് ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിനെയും പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെയും രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെ തുടർന്ന് തൂക്കിലേറ്റിയിരുന്നു.
കര്‍ണാടകയില്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ സായിബണ്ണ നിംഗപ്പ നടികരുടെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയിരുന്നു. ഇതിനു പുറമേ വനം കൊള്ളക്കാരന്‍ വീരപ്പന്റെ സഹായികളായിരുന്ന ജ്ഞാനപ്രകാശ്, സൈമണ്‍, മീശ മാധവന്‍, പിലാവേന്ദ്രന്‍ എന്നിവരുടെ ദയാഹര്‍ജികളും തള്ളി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi, Court, Case

No comments:
Post a Comment