Latest News

ഉപരോധ സമരം; തിരുവഞ്ചൂര്‍ പിണറായിയെ വിളിച്ച് ഉറപ്പു നല്‍കിയെന്ന് ഗോവിന്ദന്‍ മാസ്റ്ററുടെ വെളിപ്പെടുത്തല്‍.

തിരുവനനന്തപുരം: മുഖ്യമന്ത്രിയുടെ ഒഫീസ് ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പെടുത്താമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സി.പി.എം സെക്രട്ടറി പിണറായിയെ വിളിച്ച് ഉറപ്പു നല്‍കിയെന്ന് സി.പി.എം സംസ്ഥാന സമിതിയിലെ എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ വെളിപ്പെടുത്തല്‍.

അന്വേഷണത്തിന്‍്റെ ടേംസ് ഓഫ് റെഫറന്‍സില്‍ ഇക്കാര്യവും ഉള്‍പെടുത്താമെന്ന് കഴിഞ്ഞ ദിവസം പിണറായിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തിരുവഞ്ചൂര്‍ പറഞ്ഞതായും ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

യു.ഡി.എഫിനകത്ത് പുതിയ പൊട്ടിത്തെറി ഉണ്ടാക്കുന്ന വിധത്തിലുള്ളതാണ് ഈ വെളിപ്പെടുത്തല്‍. തന്‍്റെ ഒഫീസ് അന്വേഷണ പരിധിയില്‍ വരില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന പശ്ചാത്തലത്തിലാണ് സമരം ഒത്തു തീര്‍പ്പാക്കുന്നതിന് തിരുവഞ്ചൂര്‍ ഇക്കാര്യത്തില്‍ സി.പി.എമ്മിന് ഉറപ്പു നല്‍കിയതായി പുറത്തു വന്നിരിക്കുന്നത്.

പിണറായിയെ വിളിച്ചിരുന്നു എന്ന് സമ്മതിച്ച ആഭ്യന്തരമന്ത്രി എന്നാല്‍, മധ്യസ്ഥ ശ്രമം ഒന്നും ഉണ്ടായില്ളെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു സംസാരവും നടത്തിയില്ളെന്നും ബേക്കറി ജംഗ്ഷനിലെ ഉപരോധത്തെ കുറിച്ചുമാത്രമാണ് സംസാരിച്ചതെന്നും പ്രതികരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Pinarayi, Thiruvanchur, Govindan master

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.