മുംബൈ: നാവികസേനയുടെ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് സിന്ധുരക്ഷകിന് തീപിടിച്ചു. മുംബൈയിലെ അതീവസുരക്ഷാമേഖലയായ നാവികസേന ഡോക്‌യാര്‍ഡില്‍ വെച്ച് അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായത്.
ഉഗ്ര സ്‌ഫോടനത്തെ തുടര്‍ന്നാണ് തീപടര്‍ന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടസമയത്ത് 18 നാവികസേനാംഗങ്ങള്‍ മുങ്ങിക്കപ്പലിലുണ്ടായിരുന്നു. കപ്പലിലുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ പലരും തീകണ്ട് വെള്ളത്തിലേക്ക് ചാടുകയായിരുന്നു.
ഇവരില്‍ മൂന്നു പേരെ രക്ഷപെടുത്തി കൊളാബയിലെ സൈനിക ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെക്കുറിച്ച് ഇതുവരെയും വിവരമൊന്നുമില്ല. ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പലാണ് അപകടത്തില്‍ പെട്ട ഐ.എന്‍.എസ് സിന്ധുരക്ഷക്. 2008 ല്‍ ഇതേ കപ്പലിന് വിശാഖപട്ടണത്ത് വെച്ച് തീപിടിച്ചിരുന്നു.

പതിനാറ് അഗ്നിശമന യൂണിറ്റുകള്‍ ഏറെ നേരം പണിപ്പെട്ടാണ് പുലര്‍ച്ചെ മൂന്നുമണിയോടെ തീയണച്ചത്. തീപിടിച്ച സിന്ധുരക്ഷകിന് സമീപം മറ്റ് ചില കപ്പലുകളുമുണ്ടായിരുന്നു. എന്നാല്‍ വളരെപ്പെട്ടെന്ന് തീ നിയന്ത്രിക്കാനായതിനാല്‍ മറ്റ് കപ്പലുകളിലേക്ക് തീപടരാതെ സംരക്ഷിക്കാനായി. നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. തീപിടുത്തത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment