തലശ്ശേരി: നാറാത്ത് ആയുധപരിശീലനക്കേസ് തലശ്ശേരി സെഷൻസ് ജഡ്ജി വി. ഷെർസി കൊച്ചി എൻ.ഐ.എ കോടതിക്ക് വിട്ടു. പോപ്പുലർ ഫ്രണ്ട് കേന്ദ്രത്തിൽ നിന്ന് പിടിയിലായ 21 പ്രതികളെയും കൈമാറുകയും ചെയ്തു.
കേസ് എൻ.ഐ.എ ഏറ്റെടുത്തതോടെ കൊച്ചി യൂണിറ്റ് ഡിവൈ.എസ്.പി അബ്ദുൾഖാദർ സമർപ്പിച്ച ഹർജി സെഷൻസ് കോടതി അനുവദിക്കുകയായിരുന്നു. കേസ് സംബന്ധിച്ച രേഖകളും പിടിച്ചെടുത്ത ആയുധങ്ങളും എൻ.ഐ.എയെ ഏൽപിച്ചിട്ടുണ്ട്.
പ്രതികളുടെ റിമാൻഡ് കാലാവധി അവസാനിച്ചതിനാൽ 21 പേരെയും അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി. പ്രതികളെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. എൻ.ഐ.എ സി.ഐ ബിജു ജോൺ ലൂക്കോസും സംഘവും പ്രതികളെ കൊച്ചിയിലേക്ക് കൊണ്ടുപോയി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment