Latest News

തിളച്ച മുട്ടക്കറിയില്‍ വീണ് എട്ടുവയസുകാരി മരിച്ചു

സംബല്‍പുര്‍ : സ്‌കൂളിലെ ഉച്ചഭക്ഷണത്തോടൊപ്പം നല്‍കാന്‍ തയ്യാറാക്കിയ തിളച്ച മുട്ടക്കറിയില്‍ വീണ് ഒഡീഷയില്‍ എട്ടുവയസുകാരി മരിച്ചു. ഗീരീഷ്ചന്ദ്രപൂര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ ബോര്‍ഡിങ് സ്‌കൂളിലെ മൂന്നാം ക്ലാസുകാരി ബനിതയാണ് മരിച്ചത്. ഉച്ചഭക്ഷണം വാങ്ങാന്‍ കുട്ടികള്‍ തിക്കും തിരക്കും ഉണ്ടാക്കുന്നതിനിടെയാണ് പെണ്‍കുട്ടി കറിപ്പാത്രത്തില്‍ വീണത്.

കുട്ടിക്ക് 70 ശതമാനം പൊള്ളലേറ്റിരുന്നുവെന്ന് കട്ടക്കിലെ എസ് സി ബി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവിടെ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടി ഞായറാഴ്ചയാണ് മരിച്ചത്.

വിവരമറിഞ്ഞ നാട്ടുകാര്‍ പ്രദേശത്തെ റോഡുകള്‍ ഉപരോധിച്ചു. ഉന്നത ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയ ശേഷമാണ് നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം 10,000 രൂപ അടിയന്തര ധനസഹായം അനുവദിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, School, Obituary, Student, Sambalpur

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.