ന്യൂഡൽഹി: സോളാർ തട്ടിപ്പിൽ സർക്കാരിന് ഒന്നും ഒളിച്ചുവയ്‌ക്കാനില്ലെന്നും സത്യം പുറത്തുവരേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസും ജുഡിഷ്യൽ അന്വഷണത്തിൽപ്പെടുമോ എന്നു ചോദിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞത്.
അവരുടെ ആവശ്യം സ്ഥാപിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ടേംസ് ഒഫ് റഫറൻസ്
സംബന്ധിച്ച് അവരുടെ നിർദ്ദേശം ഏതു സാഹചര്യത്തിലാണെന്ന് പരിശോധിച്ച് തീരുമാനമെടുക്കും.
കേന്ദ്രമന്ത്രിസ്ഥാനം വേണമെന്ന കേരളകോൺഗ്രസ് മാണിവിഭാഗത്തിന്റെ ആവശ്യം ന്യായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേന്ദ്രമാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Umman Chandi, Solar


No comments:
Post a Comment