1975-85 കാലഘട്ടങ്ങളില്‍ കോളജില്‍ പഠിച്ച വിദ്യാര്‍ത്ഥികളാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഒത്തുകൂടി പഴയകാല സൗഹൃദവും ഓര്‍മകളും സ്‌നേഹവും പങ്കുവെക്കാന്‍ ഒരുവട്ടംകൂടി എന്ന പരിപാടിയിലൂടെ ഒത്തുചേര്‍ന്നത്.
വാക്കുകള്‍കൊണ്ട് വിവരിക്കാനാവാത്ത തരത്തിലുള്ള വികാര തള്ളിച്ചകളുമായാണ് പലരും സംഗമത്തില്‍ സംബന്ധിച്ചത്. എത്രപറഞ്ഞാലും തീരാത്ത കാര്യങ്ങളായിരുന്നു പലര്‍ക്കും പറയാനുണ്ടായിരുന്നത്. സഹപാഠികളുമൊത്ത് പാഠങ്ങള്‍ പഠിച്ച് മുന്നേറിയതിനൊപ്പം വിദ്യാര്‍ത്ഥി രാഷ്ട്രീയം പയറ്റി അടികൂടിയതും പ്രണയിച്ചതും കോളജ് കലോത്സവങ്ങളില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച് സമ്മാനം വാങ്ങിയതും അധ്യാപകരെക്കുറിച്ചുള്ള ഓര്‍മകളും... അങ്ങനെ നൂറുകൂട്ടംകാര്യങ്ങളാണ് അവര്‍ക്ക് ഓര്‍ത്തെടുക്കാനും അയവിറക്കാനും ഉണ്ടായിരുന്നത്.
കോളജ് ഹാളിലും അതിന് പുറത്തും ഇടനാഴികളിലും സന്ധിച്ച പഴയ കാല സഹപാഠികള്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് സൗഹൃദം ഒന്നുകൂടി വിളക്കിച്ചേര്‍ക്കുമ്പോള്‍ അതിന് പത്തരമാറ്റിന്റെ തിളക്കവും മുല്ലപ്പൂവിന്റെ സുഗന്ധവും കൈവരികയായിരുന്നു.

നാടിനും ആളുകള്‍ക്കും അവരുടെ ജീവിത രീതികള്‍ക്കും വലിയ മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും കോളജിന്റെ പ്രവേശന ഇടനാഴിയില്‍ തൂങ്ങിനില്‍ക്കുന്ന ആ വലിയ നിലവിളക്കിനും കോളജ് ക്ലാസ് മുറികള്‍ക്കും മഞ്ഞച്ചായമുള്ള കെട്ടിടങ്ങള്‍ക്കും മറ്റും യാതൊരുമാറ്റവും സംഭവിച്ചിട്ടില്ലെന്ന് അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.
75-85 കാലഘട്ടത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് സംഗമം സംഘടിപ്പിച്ചിരുന്നതെങ്കിലും അതിന് മുമ്പും ശേഷവും പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംഗമത്തില്‍ എത്തിയിരുന്നു. അവരെ ഉള്‍കൊള്ളാന്‍ കോളജ് കോണ്‍ഫറന്‍സ് ഹാള്‍ മതിയായിരുന്നില്ല. വരാന്തകളിലും കോളജ് ഗ്രൗണ്ടിലും മറ്റും കൂട്ടംകൂടിനിന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സൗഹൃദത്തിന്റെ മധുരം ആവോളം നുണഞ്ഞു.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലും ലക്ഷദ്വീപിലും ഗള്‍ഫ് ഉള്‍പെടെയുള്ള പുറം രാജ്യങ്ങളിലും കഴിയുന്നവരും സംഗമത്തിനെത്തിയിരുന്നു. ഈ പരിപാടിയില്‍ സംബന്ധിക്കാന്‍ വേണ്ടിമാത്രമാണ് പലരും കുടുംബസമേതം കാസര്‍കോട്ട് എത്തിയത്.
സംഗമത്തിന് വൈകാരികത പകരാന്‍ കോളജില്‍ നടന്ന പഴയകാല പരിപാടികളുടെ ഫോട്ടോകളുടെയും കോളജ് മാഗസിനുകളുടെയും പ്രദര്‍ശനവും ഒരുക്കിയിരുന്നു. കൂറ്റന്‍ കാന്‍വാസില്‍ ഒപ്പുചാര്‍ത്താനും അവസരം ഉണ്ടാക്കിയിരുന്നു. രണ്ട് മാസത്തെ ആസൂത്രണത്തിന്റെയും വിശ്രമില്ലാത്ത പ്രവര്‍ത്തനത്തിന്റെയും ഫലമായാണ് ഇത്തരത്തിലൊരു കൂട്ടായ്മ സംഘടിപ്പിച്ചത്.
ബപ്പിടി മുഹമ്മദ് കുഞ്ഞി, മൊയ്തു കെ. പെര്‍ള, എ.കെ. ജെയിംസ്, കെ.എം. ഹനീഫ്, പി.എസ് മുഹമ്മദ് കുഞ്ഞി, ആര്‍. ഗിരിധര്‍, നാസര്‍ ഹുസൈന്‍ അന്‍വര്‍, അഡ്വ. പി.വി. ജയരാജന്‍, നാരായണന്‍, അഷ്‌റഫ് അലി ചേരങ്കൈ, ശുക്കൂര്‍ കോളിക്കര, എന്‍.എ സുലൈമാന്‍ തുടങ്ങിയ ഒരുകൂട്ടം ആളുകളുടെ മനസിലുദിച്ച ആശയത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു പരിപാടി.
പഴയകാലത്തെ ഓര്‍ത്തെടുക്കാനും അത് വാക്കുകളിലൂടെ ആവിഷ്‌ക്കരിക്കാനും സംഗമത്തില്‍ പങ്കെടുത്ത പഴയകാല സതീര്‍ത്ഥ്യര്‍ നന്നേപാടുപെട്ടു. നാസര്‍ ഹസന്‍ അന്‍വറിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഇപ്പോള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായിരിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി ഡോ. ഖാദര്‍ മാങ്ങാട്, മുന്‍ മഞ്ചേശ്വരം എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പു, ടി.എ. ഖാലിദ്, കളക്ട്രേറ്റിലെ സീനിയര്‍ സുപ്രണ്ട് ജയലക്ഷ്മി, AICTE റിജ്യണല്‍ ഡയറക്ടര്‍ ഡോ. ശ്രീകൃഷ്ണകുമാര്‍, അഡ്വ. സി.എന്‍. ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. വൈകാരികത മുറ്റിനിന്ന അവരുടെ വാക്കുകള്‍ സംഗമത്തില്‍ പങ്കെടുത്തവരെ പഴയകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
പാട്ടുകള്‍, പ്രഛന്നവേഷം, ഗാനമേള, ഹാസ്യ പരിപാടികള്‍ തുടങ്ങിയവും പരിപാടിക്ക് കൊഴുപ്പുകൂട്ടി. 1982-83 വര്‍ഷങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ തുടര്‍ചയായി പ്രഛന്നവേഷമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ എന്‍.എ. സുലൈമാന്‍ തന്റെ പ്രഛന്നവേഷവുമായാണ് സദസിനെ കൈയിലെടുത്തത്. മത്സ്യവുമായി കടപ്പുറത്തൂടെ നടക്കുന്ന മുക്കുവന്റെ വേഷമാണ് സുലൈമാന്‍ അണിഞ്ഞത്. നാരായണന്‍ തന്റെ 'ബെഗ്ടത്തര'വുമായി സദസ്സിനെ കൈയിലെടുത്തു. ശ്രീകല ഒരുവട്ടം കൂടിയെന്ന ഒ.എന്‍.വി. കുറുപ്പിന്റെ വിഖ്യാതമായ കവിത ആലപിച്ചു. സുമിത്രാ രാജനും നിഷാദും ഗാനങ്ങള്‍ ആലപിച്ചു.
ജീവിത വിജയം കൈവരിച്ചവര്‍ക്കൊപ്പം ജീവിതത്തിന്റെ ഓട്ടത്തിനിടയില്‍ കാലിടറി വീണുപോയ പഴയ സഹപാഠികളെ ഓര്‍ക്കാനും അവരെ കണ്ടെത്തി സഹായിക്കാനും ഈ കൂട്ടായ്മയിലൂടെ ഉദ്യേശിക്കുന്നതായി സംഘാടകര്‍ വ്യക്തമാക്കി. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അടങ്ങുന്ന വെബ്‌സൈറ്റ് രൂപകല്‍പന ചെയ്യാനും അതിലൂടെ മറ്റനേകം പരിപാടികള്‍ ആസൂത്രണം ചെയ്യാനുമുള്ള ഒരു തുടക്കം കുറിക്കലാണ് ഇതെന്നും സംഘാടകര്‍ വ്യക്തമാക്കി.
പഴയകാല വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാനും ബന്ധപ്പെടാനും അവരുടെ വിവരങ്ങള്‍ കൈവശമില്ലാത്തത് തടസം സൃഷ്ടിച്ചിട്ടുണ്ടെന്നും പല ബന്ധങ്ങളും ഉപയോഗിച്ചാണ് ഇത്രയും ആളുകളെ അണിനിരത്താന്‍ സാധിച്ചതെന്നും സ്വാഗത പ്രസംഗത്തില്‍ നാസര്‍ അന്‍വര്‍ ഹുസൈന്‍ വ്യക്തമാക്കി.

അധ്യാപകരായിരുന്ന പി.കെ. ശേഷാദ്രി, ശ്രീഷദേവ പൂജിത്തായ, ഇബ്രാഹിം ബേവിഞ്ച, ടി.സി. മാധവപണിക്കര്‍ തുടങ്ങിയവരുടെ പേരുകളും ഓര്‍മകളും പരിപാടിയില്‍ അലയടിച്ചു. തങ്ങളുടെ വഴികാട്ടിയും വിജയേത്തിലെ നാഴികക്കല്ലും ആയ ഈ കലാലയത്തിലെ അനുഭവങ്ങളുടെ ഒരു സാഗരം പരിപാടിയില്‍ ദൃശ്യമായി. പരിപാടിയുടെ ഭാഗമായി എന്‍.എ. സുലൈമാന്‍, ആര്‍. ഗിരിധര്‍, കെ.എം. ഹനീഫ്, എല്‍.എ. ഇഖ്‌ബാല് കൂറ്റന്‍ പൂക്കളവും ഒരുക്കിയിരുന്നു. പൂക്കളം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സന്ദര്‍ശിച്ചു. കടലാസുകൊണ്ട് റോക്കറ്റ് ഉണ്ടാക്കി വിട്ടും കൂക്കിവിളിച്ചും കമന്റടിച്ചും പഴയ വിദ്യാര്‍ത്ഥി കാലഘട്ടത്തിലേക്ക് മടങ്ങിപോകാന്‍ സംഗമത്തില്‍ പങ്കെടുത്ത പലരും ശ്രമിച്ചത് ഒരുവട്ടംകൂടിക്ക് മികവുപകര്‍ന്നു.
Kasaragodvartha
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment