മുംബയ്: മുംബയിൽ ഫോട്ടോ ജേർണലിസ്റ്റ് കൂട്ടമാനഭംഗത്തിനിരയായതിനു പിന്നാലെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തു വന്നിരിക്കുന്നു.
പതിനാറുകാരിയായ പെൺകുട്ടിയെ സ്വന്തം അമ്മ അയൽക്കാരനും എയ്ഡ്സ് ബാധിതനുമായ യുവാവിന് കാഴ്ചവയ്ക്കുകയും അയാളെക്കൊണ്ട് കല്യാണം കഴിപ്പിക്കുകയും ചെയ്തുവെന്ന്.
മുംബയിലെ കാൽവ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരാണ് സംഭവം പൊലീസിനു മുന്നിൽ എത്തിച്ചത്.
അയൽക്കാരനായ 31-കാരനൊപ്പം വേഴ്ചയ്ക്കു വഴങ്ങാൻ അമ്മ തന്നെ നിർബന്ധിച്ചിരുന്നുവെന്നും അതിനു വിസമ്മതിച്ചപ്പോൾ മുളവടി കൊണ്ട് തല്ലുമായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. മയക്കുമരുന്ന് കലർന്ന പാനീയം കുടിപ്പിച്ച് മയക്കിയശേഷം അമ്മ തന്നെ യുവാവിന് കാഴ്ചവച്ചിട്ടുണ്ടെന്നും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി.
വീട്ടുചെലവും പെൺകുട്ടിയുടെ പഠനച്ചെലവും നോക്കിയിരുന്നത് യുവാവായിരുന്നു. യുവാവിന്റെ വിവാഹാഭ്യർത്ഥന എതിർത്തതിനും പെൺകുട്ടിയ്ക്ക് പലതവണ പീഡനമേൽക്കേണ്ടിവന്നിരുന്നു. ഒടുവിൽ പെൺകുട്ടിയുടെ പ്രായം തിരുത്തി യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. യുവാവ് എയ്ഡ്സ് ബാധിതനായിരുന്നുവെന്ന് അറിയാമായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു.
വിവാഹശേഷവും മാതാവ് ബലംപ്രയോഗിച്ചാണ് പെൺകുട്ടിയെ പ്രതിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുത്തിയത്. പെൺകുട്ടിയുടെ കൈകൾ ബന്ധിച്ച് വായിൽ തുണി തിരുകി യുവാവിന് പീഡിപ്പിക്കാൻ പെൺകുട്ടിയുടെ മാതാവ് സഹായമൊരുക്കിയിരുന്നതായി പൊലീസ് പറയുന്നു.
പെൺകുട്ടി തന്നെ ഭർത്താവായി അംഗീകരിക്കില്ലെന്ന് മനസ്സിലാക്കിയതോടെ യുവാവ് വിവാഹമോചനം തേടി. ആഗസ്റ്റ് 1ന് വിവാഹമോചനവും നടന്നു. യുവാവിൽ നിന്നുള്ള സാന്പത്തിക സഹായം നിന്നതോടെ മാതാവിൽ നിന്നുള്ള പീഡനം ഏറി.
ഒടുവിൽ തന്രെ കോളേജിലെ അദ്ധ്യാപികയോട് പെൺകുട്ടി പീഡനവിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. അദ്ധ്യാപികയാണ് സംഭവം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചത്.
യുവാവിനെയും പെൺകുട്ടിയുടെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, HIV, Mumbai, Rape

No comments:
Post a Comment