മുംബയ്: ഒരു പെണ്ണും ഇത്രയും ക്രൂരമായ പീഡനത്തിന് ഇരയാകരുത്.എന്റെ ജീവിതം തകർത്തവർക്ക് കടുത്ത ശിക്ഷ തന്നെ നൽകണം. ജീവപര്യന്തത്തിൽ കുറഞ്ഞതൊന്നും എന്റെ വേദനയ്ക്കും ഞാൻ അനുഭവിച്ച നാണക്കേടിനും പകരമാവില്ല. മുംബയിൽ കൂട്ടമാനഭംഗത്തിന് ഇരയായ പെൺകുട്ടി ആശുപത്രിക്കിടക്കയിൽ അമ്മയോട് പറഞ്ഞതാണിത്.
കഴിഞ്ഞ രാത്രിയിലാണ് മഹാലക്ഷ്മിയിൽ വച്ച് റിപ്പോർട്ടറെ അടിച്ചവശനാക്കി ട്രെയിനി ഫോട്ടോഗ്രാഫറായ പെൺകുട്ടിയെ അഞ്ചംഗ സംഘം കൂട്ട മാനഭംഗത്തിന് ഇരയാക്കിയത്. പെൺകുട്ടിയിപ്പോൾ ജസ്‌ലോക് ആശുപത്രിയിൽ ചികിൽസയിലാണ്.
കഴിഞ്ഞ രാത്രിയിലാണ് മഹാലക്ഷ്മിയിൽ വച്ച് റിപ്പോർട്ടറെ അടിച്ചവശനാക്കി ട്രെയിനി ഫോട്ടോഗ്രാഫറായ പെൺകുട്ടിയെ അഞ്ചംഗ സംഘം കൂട്ട മാനഭംഗത്തിന് ഇരയാക്കിയത്. പെൺകുട്ടിയിപ്പോൾ ജസ്‌ലോക് ആശുപത്രിയിൽ ചികിൽസയിലാണ്.
മുഴുവൻ പേർക്കും ജീവപര്യന്തമെങ്കിലും ലഭിക്കണം. അവർ എന്റെ ജീവിതം തകർത്തു. ഭയാനകമായ നാണക്കേടും വേദനയുമാണ് ഞാൻ സഹിച്ചത്. അവൾ തുടർന്നു. ആരോഗ്യനില മെച്ചപ്പെട്ട അവൾ അസാമാന്യമായ ധൈര്യമാണിപ്പോൾ കാണിക്കുന്നത്. സംഭവവികാസങ്ങൾ ശ്രദ്ധാ പൂർവ്വം നിരീക്ഷിക്കുന്നുമുണ്ട്.
ജോലിയുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച അസൈൻമെന്റ് പൂർത്തിയാക്കാനുള്ള ദൃഡനിശ്ചയത്തിലാണ് അവൾ. ഒരു മാസികയിൽ ഫോട്ടോഗ്രാഫറാണ് അവൾ.
കേസിൽ അഞ്ചു പേരുടെ രേഖാചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഇവരിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാണ്. നിരവധി പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നുമുണ്ട്. ഡൽഹി കൂട്ടമാനഭംഗത്തിനു ശേഷം നടന്ന ഈ സംഭവത്തിലും രാജ്യമൊട്ടാകെ പ്രതിഷേധമിരമ്പുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Rape, News Reporter,

No comments:
Post a Comment