Latest News

ആറുവയസുകാരന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

ബെയ്ജിംഗ്: ചൈനയിലെ ഷാംഗ്‌സി പ്രവിശ്യയില്‍ ആറുവയസുകാരന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. വീടിനു വെളിയില്‍ വഴിയരികില്‍ കുട്ടിയെ കണ്ണു ചൂഴ്‌ന്നെടുക്കപ്പെട്ട നിലയില്‍ മാതാപിതാക്കള്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു സ്ത്രീയാണ് തന്നെ ഉപദ്രവിച്ചതെന്ന് കുട്ടി പോലീസിനു മൊഴി നല്കി. വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന തന്നെ ബലമായി പിടിച്ച് ഒരു പ്രത്യേക ആയുധം ഉപയോഗിച്ച് കണ്ണ് തുരന്നെടുക്കുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. സംഭവസ്ഥലത്തുനിന്നു കുട്ടിയുടെ കൃഷ്ണമണി കണ്ടെത്തിയതായി പറയുന്നു.

കുട്ടിയെ ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. ചൈനയില്‍ നേത്രദാതാക്കളെ കിട്ടാന്‍ വിഷമമായതിനാല്‍ കുട്ടിയുടെ കണ്ണു ചൂഴ്ന്നു വില്ക്കാനാണ് സ്ത്രീ ശ്രമിച്ചതെന്നു സംശയമുണ്ട്. അതേസമയം കുട്ടിക്ക് കാഴ്ച തിരിച്ചുകിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രതിയെന്നു സംശയിക്കുന്ന സ്ത്രീയെക്കുറിച്ചു വിവരം നല്കുന്നവര്‍ക്ക് ഒരു ലക്ഷം യുവാനാണ്(11 ലക്ഷം രൂപ) സ്ത്രീയെക്കുറിച്ച് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chaina, Eyes, Hospital, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.