Latest News

ശബരിമലയില്‍ ഭൂമിപൂജ തിങ്കളാഴ്ച

ശബരിമല: സ്വകാര്യ പങ്കാളിത്തത്തോടെ ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭൂമിപൂജ തിങ്കളാഴ്ച നടക്കും. രാവിലെ 11.30-നും ഉച്ചയ്ക്ക് 12.10-നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി കണ്ഠര് മഹേശ്വര് ഭൂമിപൂജയ്ക്കു മുഖ്യകാര്‍മികത്വം വഹിക്കും.

ഭൂമിപൂജയ്ക്കുശേഷം നടക്കുന്ന സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. മെംബര്‍മാരായ പി.കെ.കുമാരന്‍, സുഭാഷ് വാസു എന്നിവര്‍ പ്രസംഗിക്കും. സ്‌പെഷല്‍ ഓഫീസര്‍ കെ.ജയകുമാര്‍ അധ്യക്ഷത വഹിക്കും. കൊല്ലത്തെ വ്യവസായ ഗ്രൂപ്പായ ശബരിഗ്രൂപ്പിലെ സുനില്‍ സ്വാമിയും ബാംഗളൂര്‍ വ്യവസായി അശോക് സ്വാമിയും ചേര്‍ന്നാണ് അന്നദാന മണ്ഡപം നിര്‍മിക്കുന്നത്.

അയ്യപ്പസസേവാസമാജം, ആന്ധ്രാപ്രദേശി സെക്രട്ടറി സുദര്‍ശന്‍ റെഡിയാണ് മറ്റൊരു മണ്ഡപം നിര്‍മിക്കുന്നത്. ഇതു കൂടാതെ കോയമ്പത്തൂരിലെ അയ്യപ്പഭക്തനായ രാമസ്വാമി തിരുമുറ്റം നവീകരിക്കുന്നതിനു തയാറായിട്ടുണ്ട്. പതിനെട്ടാംപടിയില്‍ നാളികേരം ഉടയ്ക്കുന്നതിനും പ്രത്യേക ക്രമീകരണമുണ്ടാകും. ഡോണര്‍ഹൗസ് നവീകരണം തിരുവനന്തപുരത്തു നിന്നുള്ള അയ്യപ്പഭക്തന്‍ നടത്തും. മണ്ഡല മകരവിളക്കു തീര്‍ഥാടനകാലം ആരംഭിക്കുന്നതിനു മുമ്പായി എല്ലാ നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതെന്ന് മെംബര്‍ സുഭാഷ് വാസു പറഞ്ഞു. തീര്‍ഥാടനകാലത്ത് ഏറെ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന മരക്കൂട്ടത്ത് ഒരുകോടി രൂപ ചെലവില്‍ അടപ്പാത നിര്‍മിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pthanamthitta, Shabarimala

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.