മുംബൈ: തീപിടിത്തത്തെ തുടര്‍ന്നു മുങ്ങിയ നാവിക സേനയുടെ ഐ.എന്‍.എസ് സിന്ധുരക്ഷക് മുങ്ങിക്കപ്പലില്‍ നിന്നു നാവികരെ ജീവനോടെ രക്ഷപ്പെടുത്താമെന്ന മോഹം വൃഥാവിലായി.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് അഞ്ചാമത്തെ മൃതദേഹം പുറത്തെടുത്തത്. ജെജെ ആസ്പത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.
അപകടത്തില്‍ പെട്ട അഞ്ചു നാവികരുടെ മൃതദേഹങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. പൂര്‍ണമായും തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനക്കായി അയച്ചിട്ടുണ്ട്.
അപകടം നടന്നു രണ്ടു ദിവസത്തിനു ശേഷമാണ് മുങ്ങല്‍ വിദഗ്ധര്‍ക്കു കപ്പലിനകത്തേക്കു പ്രവേശിക്കാനായത്. കപ്പലിലുണ്ടായിരുന്ന 18 നാവികരില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് പുറത്തെത്തിച്ചതെന്നു നാവിക സേനാ വക്താവ് അറിയിച്ചു. ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നു നാവിക സേന വാര്‍ത്താ കുറിപ്പ് വ്യക്തമാക്കി..
അപകടം നടന്നു രണ്ടു ദിവസത്തിനു ശേഷമാണ് മുങ്ങല്‍ വിദഗ്ധര്‍ക്കു കപ്പലിനകത്തേക്കു പ്രവേശിക്കാനായത്. കപ്പലിലുണ്ടായിരുന്ന 18 നാവികരില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് പുറത്തെത്തിച്ചതെന്നു നാവിക സേനാ വക്താവ് അറിയിച്ചു. ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നു നാവിക സേന വാര്‍ത്താ കുറിപ്പ് വ്യക്തമാക്കി..
വെള്ളിയാഴ്ച വൈകീട്ടോടെയാണ് അഞ്ചാമത്തെ മൃതദേഹം പുറത്തെടുത്തത്. ജെജെ ആസ്പത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Ship,
No comments:
Post a Comment