Latest News

അഞ്ചു വയസുള്ള കുട്ടിയുടെ അമ്മയാവാന്‍ വയ്യ: ചിത്രത്തില്‍ നിന്നും ഇഷ പിന്‍മാറി

ഫഹദ് ഫാസില്‍ നായകനാകുന്ന വണ്‍ ബൈ ടു എന്ന ചിത്രത്തിലെ നായികാസ്ഥാനത്തുനിന്നു നടി ഇഷ തല്‍വാര്‍ പിന്മാറി.

ചിത്രത്തില്‍ അഞ്ചു വയസുള്ള കുട്ടിയുടെ അമ്മയായി അഭിനയിക്കേണ്ടി വരും എന്നതിനാലാണ് ഇഷ ചിത്രത്തില്‍ നിന്നു പിന്മാറിയതെന്നാണു പിന്നാമ്പുറസംസാരം. അതേസമയം തിരക്കു മൂലമാണു ചിത്രത്തില്‍ നിന്നു പിന്മാറിയതെന്നാണ് ഇഷയുടെ വിശദീകരണം.

ഇഷ പിന്മാറിയതോടെ നാടോടികള്‍ എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ബധിരയും മൂകയുമായ നടി അഭിനയ വണ്‍ ബൈ ടുവില്‍ നായികയാകുമെന്നാണു കേള്‍ക്കുന്നത്.

ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണു വണ്‍ ബൈ ടു എ&182; ചിത്രം. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഹണി റോസ് ചിത്രത്തില്‍ ഒരു ഡോക്ടറായി പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നു.

മുരളി ഗോപിയാണു ഹണിയുടെ ജോഡി. സംവിധായകന്‍ ശ്യാമപ്രസാദ് ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

തമിഴിലെ മുന്‍നിര തിരക്കഥാകൃത്തായ ജയമോഹന്‍ ഒഴിമുറി എന്ന ചിത്രത്തിനു ശേഷം മലയാളത്തില്‍ തിരക്കഥയെഴുതുന്നതു വണ്‍ ബൈ ടുവിനു വേണ്ടിയാണ്.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാജേഷ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നതു ജോമോന്‍ തോമസാണ്.അമ്മയാവാന്‍ വയ്യ: ചിത്രത്തില്‍ നിന്നും ഇഷ പിന്‍മാറി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Actress, Esha thawar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.