Latest News

കപ്പല്‍ ജീവനക്കാരായ സ്മിതിനും ജോഷിയും സ്വന്തം നാട്ടില്‍ തിരിച്ചെത്തി

കൊച്ചി: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്മിതിനും ജോഷിയും സ്വന്തം നാട്ടില്‍ തിരിച്ചെത്തി. യുഎഇയില്‍ ഉപേക്ഷിക്കപ്പെട്ട കപ്പലിലെ ജീവനക്കാരായ ഇവരെ നാട്ടിലെത്തിക്കാന്‍ പ്രയത്‌നിച്ചതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നോര്‍ക്ക മന്ത്രി കെ.സി. ജോസഫുമാണ്.

ഇരുവരോടുമുള്ള കടപ്പാട് അവര്‍ മറച്ചുവച്ചതുമില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.10നാണ് ഒമാന്‍ എയര്‍ വിമാനത്തില്‍ ഇരുവരും കൊച്ചിയിലെത്തിയത്. ഫ്‌ളൈറ്റ് ലാന്‍ഡു ചെയ്യുന്നതിനു മുമ്പേ മുഖ്യമന്ത്രി സ്മിതിന്റെ പിതാവ് സുബ്രഹ്മണ്യനുമായി ബന്ധപ്പെട്ടിരുന്നു. വിമാനം ഇറങ്ങിയാലുടന്‍ തന്നെ വിളിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

ഇറങ്ങിയയുടന്‍ മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ട് എത്തിയവിവരം ധരിപ്പിച്ചു. ഇതോടൊപ്പം ചെയ്തുതന്ന സഹായത്തിനു നന്ദിയും പറഞ്ഞു. കഴിയുമെങ്കില്‍ വെള്ളിയാഴ്ച തിരുവനന്തപുരത്തു തന്നെ കാണാന്‍ എത്തണമെന്നു മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയിലുള്ള മന്ത്രി കെ.സി. ജോസഫും കൂടി എത്തിയശേഷം കാണാമെന്ന ധാരണയിലാണു സംഭാഷണം അവസാനിപ്പിച്ചത്.

രണ്ടു മലയാളികളും ഒരു തമിഴ്‌നാട്ടുകാരനും ചേര്‍ന്നു നടത്തുന്ന ഷിപ്പിംഗ് ഏജന്‍സിയിലാണ് ഇരുവരും കഴിഞ്ഞ ജനുവരിയില്‍ ജോലിക്കു കയറിയത്. മൂന്നു മാസത്തിനുശേഷം ചൈനയില്‍ എത്തുമ്പോള്‍ ഇറങ്ങാമെന്നായിരുന്നു വ്യവസ്ഥ. ലൈബിരീയയില്‍ രജിസ്റ്റര്‍ ചെയ്തു സിംഗപ്പൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കപ്പല്‍ കമ്പനി ജീവനക്കാര്‍ക്ക് ശമ്പളം നല്കാറില്ലെന്ന് അറിഞ്ഞത് ഏറെ വൈകിയാണ്.

എല്ലാ വഴികളും അടയുന്നതു മനസിലാക്കിയാണു സുബ്രഹ്മണ്യന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു കാര്യങ്ങള്‍ വിശദീകരിച്ചത്. ഒപ്പം നോര്‍ക്ക മന്ത്രിയെയും വിവിരം ധരിപ്പിച്ചു. ഇരുവരുടെയും നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് ഇവര്‍ക്കു സുരക്ഷിതമായി നാട്ടിലേക്കു തിരിച്ചെത്താന്‍ വഴിതെളിഞ്ഞത്. ഇരിങ്ങാലക്കുട സ്വദേശിയായ സുബ്രഹ്മണ്യന്‍ ജോലിയുമായി ബന്ധപ്പെട്ടാണു തിരുവനന്തപുരത്തു സ്ഥിരതാമസമാക്കിയത്. ജോഷി ഫോര്‍ട്ടുകൊച്ചി സ്വദേശിയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Ship, Smithin, Joshi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.