തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രഖ്യാപിച്ചിരിക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. സമരം തുടങ്ങുന്നതിന് മുന്‍പ് കേന്ദ്രസേന സെക്രട്ടറിയേറ്റിന്റെ ചുമതല ഏറ്റെടുക്കും.
വിവിധ ജില്ലകളില്‍ നിന്നും സമരത്തിന് എത്തുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകരെ ജില്ലാ അതിര്‍ത്തികളിലോ അതാത് സ്ഥലങ്ങളിലോ തടഞ്ഞ് അറസ്റ്റ് ചെയ്യാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമരക്കാരെ കൊണ്ടുവരുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാനും നടപടി തുടങ്ങി.
നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പോലീസ് എഡിഎമ്മിന് സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ചു വരികയാണ്. സമരക്കാരെ നേരിടുമ്പോള്‍ പരമാവധി സംയമനം പാലിക്കാനും പോലീസിന് നിര്‍ദ്ദേശമുണ്ട്. സെക്രട്ടറിയേറ്റിന്റെ ഒരു കവാടത്തില്‍ സമരം അനുവദിക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശം ലഭിച്ചു. ഇതിനുള്ള നടപടികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തുടങ്ങി.
പള്ളിപ്പുറത്തെ സിആര്‍പിഎഫ് ക്യാംപില്‍ നിന്നും 2,000 കേന്ദ്രസേനാ അംഗങ്ങളെയാണ് സമരം നേരിടാന്‍ നിയോഗിക്കുന്നത്. ഇവര്‍ ഞായറാഴ്ചയോടെ തിരുവനന്തപുരം നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. ഞായറാഴ്ച തന്നെ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. സമരക്കാരുടെ വാഹനങ്ങള്‍ തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തിയില്‍ തന്നെ തടയും. സമരത്തെ തുടര്‍ന്ന് നഗരപരിധിയിലെ സ്‌കൂളുകള്‍ക്ക് തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഏതാണ്ട് 50,000-ത്തിലധികം പ്രവര്‍ത്തകരെ സമരത്തിന് എത്തിക്കാനാണ് ഇടത് പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തകരെ സമരത്തിന് എത്തിക്കാന്‍ ഓരോ ബ്രാഞ്ചിലും സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏഴ് ദിവസം തലസ്ഥാനത്ത് തങ്ങാനുള്ള തയാറെടുപ്പുകളുമായി എത്താനാണ് നിര്‍ദ്ദേശം. സിപിഐ, ആര്‍എസ്പി, എന്‍സിപി തുടങ്ങിയ ഇടത് പാര്‍ട്ടികളും പരമാവധി പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമം തുടരുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Solar, police, Govt
No comments:
Post a Comment