സൂര്യപ്രകാശം ഉപയോഗിച്ച് ഓടുന്ന ലോകത്തിലെ ആദ്യ ഫാമിലി കാര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഡച്ചുകാര്‍. നാല് പേര്‍ക്കിരിക്കാന്‍ കഴിയുന്ന കാറില്‍ മുകളിലായി സോളാര്‍ പാനല്‍ ഘടിപ്പിച്ചിരിക്കുന്നു. ഉപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജത്തേക്കാള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഈ സോളാര്‍ പാനല്‍ കൊണ്ട് കഴിയും.
സ്റ്റെല്ല എന്നാണ് സോളാര്‍ കാറിന്റെ പേര്. 250 മൈല്‍ ദൂരം കാര്‍ ഓടും. നല്ല വെയില് ഉണ്ടെങ്കില്‍ മുഴുവന്‍ ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ 420 മൈലിനു മുകളില്‍ ഓടാന്‍ കഴിയും. 360 കിലോയാണ് കാറിന്റെ ഭാരം. സാധാരണ ഒരു കാറിനേക്കാള്‍ ഇന്ധന കഷമത കൂടുതലാണ് സ്റ്റെല്ലയ്ക്ക്.
മറ്റ് കാറുകള്‍ക്ക് വെയില് കൊള്ളുമ്പോള്‍ മാറ്റി നിര്‍ത്തിയിടേണ്ട അവസ്ഥയാണ്. എന്നാല്‍ സോളാര്‍ കാറിന് എത്ര വെയില് കിട്ടുന്നുവോ അത്രയും ചാര്‍ജ് കയറും. ഭാരം കുറഞ്ഞ ലോഹങ്ങള്‍ കൊണ്ടാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇറക്കിയിരിക്കുന്ന കാറിന് വില അല്‍പ്പം കൂടുതലാണ്. ഇനി ഈ കാറുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment