വൈക്കം: എറണാകുളം-വൈക്കം റോഡില്‍ മൂവാറ്റുപുഴയാറിനു കുറുകെയുള്ള ഇത്തിപ്പുഴ പാലത്തിന്റെ അപ്രോച്ച്‌റോഡില്‍ വ്യാഴാഴ്ച രാവിലെ വന്‍കുഴി രൂപംകൊണ്ടു.
ഏറെ ഗതാഗതത്തിരക്കുള്ള ഈ പാതയില്‍ പെട്ടെന്നുണ്ടായ കുഴി ഉടനെതന്നെ കണ്ടെത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. തുടര്‍ന്ന് ഇതിലേയുള്ള ഗതാഗതം നിരോധിച്ചു. കുഴി നികത്തിയതിനുശേഷം വൈകീട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് പാലത്തിലെ വലിയ കുഴി നാട്ടുകാര്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ്‌സംഘവും പൊതുമരാമത്ത് വകുപ്പ് അധികൃതരും പാഞ്ഞെത്തി. ഇവിടത്തെ അപകടസ്ഥിതി തിരിച്ചറിഞ്ഞ് ഗതാഗതം തടയുകയായിരുന്നു.
ഇതേത്തുടര്‍ന്ന് വൈക്കം-എറണാകുളം പാതയില്‍ വാഹനഗതാഗതം പൂര്‍ണമായും നിലച്ചു. ഓര്‍ക്കാപ്പുറത്തുണ്ടായ ഗതാഗതസ്തംഭനം ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കി. പാലത്തിന്റെ തെക്കുവശത്ത് പാലത്തില്‍ അപ്രോച്ച്‌റോഡ് ചേരുന്ന ഭാഗത്താണ് ഗര്‍ത്തം രൂപംകൊണ്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Vaikkam, Ethippuzha Bridge, Road
No comments:
Post a Comment