Latest News

ചികിത്സയ്ക്ക് പണമില്ലാത്തതിൽ കാൻസർ രോഗിയായ യുവാവ് തൂങ്ങി മരിച്ചു.

കല്ലറ: ചികിത്സയ്ക്ക് പണമില്ലാത്തതിൽ മനംനൊന്ത് കാൻസർ രോഗിയായ യുവാവ് വീട്ടുമുറ്റത്തെ കിണറിന്റെ പാലത്തിൽ തൂങ്ങി മരിച്ചു. പാലോട് ഇടവം വയലരികത്ത് വീട്ടിൽ വിനിൽ(23) ആണ് മരിച്ചത്.

കാൻസർ രോഗത്തെ തുടർന്ന് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്ന വിനിലിന്റെ കാൽ മുറിച്ച് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു.

ശസ്ത്രക്രിയയ്ക്ക് തീയതി തീരുമാനിച്ചെങ്കിലും ഇതിനുള്ള പണമില്ലാത്തതിന്റെ മനോ വിഷമത്തിലായിരുന്നു നിർദ്ധന കുടുംബാംഗമായ വിനിൽ. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായിലുള്ള ലാബ് പരിശോധനകൾക്ക് തിങ്കളാഴ്ച ആശുപത്രിയിൽ പോയിരുന്നു. വൈകുന്നേരം വീട്ടിൽ മടങ്ങിയെത്തിയ വിനിൽ രാത്രിയിൽ ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നെൽസനാണ് അച്ഛൻ, രജനി അമ്മയും. സഹോദരൻ- വിജിൽ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kallara, Cancer patient, Vinil, Suiside



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.