ന്യൂഡല്‍ഹി: വലിയ വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്മാര്‍ട് ഫോണുകള്‍ നഷ്ടപ്പെട്ടാല്‍ ഇനി ഉപഭോക്താക്കള്‍ വിഷമിക്കേണ്ടതില്ല. ഫോണ്‍ കണ്ടെത്തിത്തരാന്‍ ഗൂഗിള്‍ നിങ്ങളെ സഹായിക്കും. ഓഗസ്റ്റ് അവസാനത്തോടെ ഈ സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാകുമെന്നാണ് ഗൂഗിള്‍ അറിയിച്ചത്.
ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.2 ഉം അതിനു മുകളിലുമുള്ള എല്ലാ സ്മാര്‍ട് ഫോണുകള്‍ക്കും ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കും. ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ എന്നറിയപ്പെടുന്ന സേവനം സൗജന്യമായി ഉപയോഗിക്കാനാകും. നേരത്തെ തന്നെ ആപ്പിളും വിന്‍ഡോസും തങ്ങളുടെ സ്മാര്‍ട്ട്ഫോണുകളില്‍ ഇത്തരത്തിലുള്ള സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ആന്‍ഡ്രോയിഡ് ഫോണുകള്‍ മാത്രമല്ല അതിലെ വിലപ്പെട്ട വിവരങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കാനും നഷ്ടപ്പെടാതിരിക്കാനും പുതിയ സംവിധാനം വഴി സാധിക്കുമെന്ന് ആന്‍ഡ്രോയിഡ് പ്രോജക്ട് മാനേജര്‍ ബെഞ്ചമിന്‍ പോയിസ് ബ്ലോഗിലൂടെ അറിയിച്ചു.
ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ സേവനം ലഭ്യമായ ഫോണ്‍ നഷ്ടപ്പെട്ടാല്‍ സൈലന്റ് മോഡിലാണെങ്കില്‍ പോലും റിംഗ് ചെയ്യിക്കാന്‍ കഴിയും. കാണാതായ ഫോണ്‍ അടുത്തെവിടെയെങ്കിലുമുണ്ടെങ്കില് കണ്ടെത്താന്‍ ഉച്ചത്തിലുള്ള റിംഗ് മോഡ് സഹായിക്കും.
ഫോണ്‍ അകലെയാണെങ്കില്‍ അത് ഒരു മാപ്പ് ഉപയോഗിച്ചു ഈ സംവിധാനം വഴി കണ്ടെത്താം. ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതില്‍ സൂക്ഷിച്ചിരിക്കുന്ന വിലപ്പെട്ട വിവരങ്ങള്‍ മറ്റുള്ളവരുടെ കൈകളിലെത്താതെ മായ്ച്ചു കളയാനും ഈ സേവനം ഉപയോഗിച്ചു സാധിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment