കൊച്ചി: ശസ്ത്രക്രിയയില്‍ പിഴവ് വരുത്തിയ ഡോക്ടര്‍ നഷ്ടപരിഹാരമായി 95 ലക്ഷം രൂപയും 12 ശതമാനം പലിശയും കോടതി ചെലവും നല്‍കാന്‍ ഉത്തരവ്. തിരുവനന്തപുരം സ്വദേശി ഒബിസിറ്റി സൊല്യൂഷ്യന്‍സ് ഉടമ ഡോക്ടര്‍ ജോര്‍ജ് കോശിക്കെതിരെയുള്ള പരാതിയില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍േറതാണ് ഉത്തരവ്. എറണാകുളം സ്വദേശിയും റേഡിയോളജിസ്റ്റുമായ ഡോക്ടര്‍ രാജേഷ് ജോസഫാ(36)ണ് പരാതിക്കാരന്‍. അഡ്വ. എ.എല്‍. ജോസഫാണ് പരാതിക്കാരന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്.
2011 ഡിസംബര്‍ 9നാണ് ഡോക്ടര്‍ ജോര്‍ജ് കോശി നടത്തുന്ന ഒബിസിറ്റി സൊല്യൂഷ്യന്‍സിന്‍െറ പേരില്‍ 124 കിലോ തൂക്കവും 186 സെന്‍റിമീറ്റര്‍ പൊക്കവുമുള്ള ഡോക്ടര്‍ രാജേഷ് ജോസഫിനെ വണ്ണം കുറയ്ക്കുന്നതിനുവേണ്ടിയുള്ള ബേരിയാട്രിക് സര്‍ജറിക്ക് വിധേയനാക്കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആരോഗ്യം പൂര്‍വ്വസ്ഥിതിയിലാകുമെന്നും ജോലിയ്ക്കു പോയി തുടങ്ങാമെന്നും പറഞ്ഞ് സര്‍ജറിക്കായി 2 ലക്ഷം രൂപ വാങ്ങുകയും ചെയ്തു. എന്നാല്‍ സര്‍ജറിക്ക് ശേഷം അമിതമായ ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടാവുകയും ചെയ്തപ്പോള്‍ വേദനസംഹാരിയായി അമിതമായി സ്റ്റിറോയിഡ് നല്‍കി. തന്‍െറ അമിത ടെന്‍ഷന്‍കൊണ്ടും ഉത്കണ്ഠ കൊണ്ടുമാണ് വേദനയും ഛര്‍ദ്ദിയും എന്നു പറഞ്ഞ ഡോക്ടര്‍ ജോര്‍ജ് കോശി രാജേഷിന്‍െറ നില വഷളായതിനെ തുടര്‍ന്ന് സര്‍ജറി വീഡിയോ വീണ്ടും പരിശോധിക്കുകയും സര്‍ജറി ചെയ്ത ഭാഗത്തെ തുന്നലുകള്‍ വളരെയേറെ വരിഞ്ഞ് മുറുകിയിരിക്കുന്നതുകണ്ട് വീണ്ടും 2011 ഡിസംബര്‍ 29-ാം തീയതി വീണ്ടും അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

രണ്ടാമത്തെ സര്‍ജറിക്കുശേഷവും നിലവഷളായ ഡോക്ടര്‍ രാജേഷ് ജോസഫിനെ 2012 ജനുവരി 9ന് കൊച്ചി അമൃതയില്‍ അഡ്മിറ്റ് ചെയ്യുകയും അമൃതയിലെ ഡോക്ടര്‍ സുധീറിനോട് തന്‍െറ അവസ്ഥയെക്കുറിച്ചൊന്ന് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഡോക്ടര്‍ ജോര്‍ജ് കോശി തന്‍െറ പേരു പോകുമെന്ന് ഭയന്ന് സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ലെന്ന് ഡോക്ടര്‍ രാജേഷ് കണ്‍സ്യൂമര്‍ കംപ്ളയിന്‍റ് ഫോറത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment