പെരുന്നാളിനു മാറ്റുകൂട്ടാനായി തീയേറ്ററുകളിലെത്തിയ രഞ്ജിത് ചിത്രം കടല്‍കടന്നൊരു മാത്തുക്കുട്ടിക്ക് പ്രേക്ഷകരിലെ പ്രതീക്ഷയുടെ കടല്‍കടക്കാനായില്ല. മോളിവുഡിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സാറ്റ്‌ലൈറ്റ് കളക്ഷന്‍ നേടിയ ഈ ചിത്രം ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. നന്ദനം രാവണപ്രഭു ,മിഴിരണ്ടിലും പാലേരിമാണിക്യം കേരള കഫേ, സ്പിരിറ്റ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ കണ്ട രഞ്ജിത്തിന്റെ സംവിധായകമികവിനെ ആരാധകര്‍ക്ക് മാത്തുക്കുട്ടിയില്‍ കണ്ടെത്താനായില്ല. ആകാംഷാഭരിതമായ രംഗങ്ങളോ സംഘട്ടനങ്ങളോ ഇല്ലാത്ത കുടുംബസമേതം ഇരുന്നു കാണാവുന്ന ശരാശരി ചിത്രമാണിത്. മോഹന്‍ലാല്‍ ,ദിലീപ് എന്നിവരെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് രഞ്ജിത്തിന്റെ വിപണതന്ത്രമായി മാത്രമേ കാണാന്‍ കഴിയൂ. കാരണം അവര്‍ക്ക് ചിത്രത്തില്‍ കാര്യമായറോളില്ല.
ഇന്ത്യയിലും യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും ഒരേ ദിവസം പ്രദര്‍ശനത്തിനെത്തിയ ആദ്യ ചിത്രമായ കടല്‍കടന്നൊരു മാത്തുക്കുട്ടിയില്‍ ഒരു ജര്‍മ്മന്‍ മലയാളിയുടെ കഥയാണ് പറയുന്നത്. മമ്മൂട്ടി വേഷമിടുന്ന കോഴഞ്ചേരിക്കാരനായ മാത്തുക്കുട്ടി പ്രണയിനിയായ റോസിയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ച് ജര്‍മ്മനിയിലെത്തുകയും നെഴ്‌സ്ആയ ഭാര്യ ജോലിക്കുപോകുമ്പോള്‍ മക്കളേയും നോക്കി വീട്ടുകാര്യത്തില്‍ വ്യാപൃതനാവുകയും ചെയ്യുന്നു. തുടര്‍ന്ന് ജര്‍മ്മനിയിലെ മലയാളി അസോസിയേഷന്റെ ഇരുപത്തി അഞ്ചാം വാര്‍ഷിക ആഘോഷത്തിനായി സൂപ്പര്‍സ്‌റാറിനെതേടി മാത്തുക്കുട്ടി നാട്ടിലെത്തുകയും കടക്കാരനായി മടങ്ങുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പുതുമുഖ നായികയായ അലിഷാ മുഹമ്മദാണ് റോസിയായി ചിത്രത്തില്‍ അഭിനയിക്കുന്നത്. പി.ബി.സി. ലോക്കല്‍ നെറ്റ് വര്‍ക്ക് പ്രവര്‍ത്തകനെ അവതരിപ്പിക്കുന്ന ടിനി ടോം ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ചവയ്ക്കുന്നു. സ്പിരിറ്റില്‍ തകര്‍ത്ത നന്ദുവും ചിത്രത്തില്‍ മേമ്പൊടിയേകുന്നുണ്ട്. തോമസ് മാഷായ നെടുമുടിവേണു ഗാന്ധിയന്‍ റോളിലാണ് അഭിനയിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ പകുതിയും പുരോഗമിക്കുന്നത് ജര്‍മ്മനിയിലാണ്. തുടര്‍ന്ന് കോഴഞ്ചേരിയിലേയ്ക്ക് ക്യാമറ തിരിക്കുന്നുണ്ടെങ്കിലും ജര്‍മ്മനിയിനലെത്തി ഫ്‌ളാഷ് ബാക്കോടേ ചിത്രം അവസാനിക്കുന്നു. ആഗസ്ത് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍,ഷാജി നടേശന്‍, പൃഥിരാജ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ജര്‍മ്മന്‍ മലയാളികളും അഭിനയിക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment