കോഴിക്കോട്: കേരളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് നാലിരട്ടിയായി. 90 ശതമാനം എയര്‍ലൈന്‍സുകളിലും സെപ്തംബര്‍ 15 വരെ ടിക്കറ്റ് മുഴുവന്‍ ബുക്കിംഗ് ആയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ സ്‌കൂള്‍ അവധിക്ക് നാട്ടിലേക്ക് കുടുംബമായി വന്നിട്ടുള്ള മലയാളികള്‍ തിരിച്ചു പോകുന്ന അവസരം മുതലെടുത്താണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളത്.
ഒരു മാസം മുന്‍പ് ഗള്‍ഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്ക് 10,000 മുതല്‍ 12,000 രൂപ വരെയായിരുന്നു. ഇപ്പോള്‍ 38,000 മുതല്‍ 48,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഏറ്റവും കൂടുതല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളത് ദുബൈക്കുള്ള ഫ്‌ളൈറ്റുകളിലാണ്. ദുബൈ ഫ്‌ളൈറ്റുകളില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിവരെ വിവിധ എയര്‍ലൈന്‍സുകളില്‍ 38,000 മുതല്‍ 48,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
ഭൂരിഭാഗം ഫ്‌ളൈറ്റുകളിലും ടിക്കറ്റില്ല. അബുദാബിയിലേക്ക് 43,000 രൂപ മുതല്‍ 44,500 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. മസ്‌ക്കത്തിലേക്ക് 39,800 രൂപയാണ് നിരക്ക്. ദോഹയിലേക്കും ബഹറൈനിലേക്കും 41,500 രൂപ മുതല്‍ 44,500 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. കുവൈത്തിലേക്ക് 42,000 രൂപയും ഷാര്‍ജയിലേക്ക് 38,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിദേശ വിമാന കമ്പനികളാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ് വരുത്തിയിട്ടുള്ളത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് ഇനിയും കൂടുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വലിയ അന്തരമില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment