Latest News

ലൈംഗിക വിവാദം:കിം ജോങ്- ഉനിന്റെ കാമുകി അടക്കമുള്ളവരെ ഫയറിംഗ് സ്‌ക്വാഡ് വെടിവച്ചു കൊന്നു

സിഡ്‌നി: ഉത്തര കൊറിയയില്‍ നിലവിലുള്ള ലൈംഗിക പ്രദര്‍ശന നിയമം മറികടന്നതിന് ഭരണാധികാരി കിം ജോങ്- ഉനിന്റെ പൂര്‍വ കാമുകി അടക്കമുള്ളവരെ ഫയറിംഗ് സ്‌ക്വാഡ് വെടിവച്ചു കൊലപ്പെടുത്തി.

അറസ്റ്റ് ചെയ്തതിനു മൂന്നാം പക്കമാണ് കുടുംബാംഗങ്ങള്‍ക്കു മുന്നില്‍വച്ച് കിം ജോങ്- ഉന്നിന്റെ കാമുകിയായ ഹയോണ്‍ സോങ്-വോള്‍ അടക്കമുള്ള ഡസന്‍ കണക്കിനു പേരെ നിയമലംഘനത്തിന്റെ പേരില്‍ വെടിവച്ചു കൊലപ്പെടുത്തിയത്.

സ്വന്തം ലൈംഗിക കേളികള്‍ ചിത്രീകരിച്ച് അതിന്റെ ടേപ്പുകള്‍ വിറ്റതിനാണ് ഹയോണ്‍ അടക്കം ഒരു ഡസണോളം നര്‍ത്തകരെ പേരെ മെഷീന്‍ ഗണ്‍ ഉപയോഗിച്ചു വെടിവച്ചു കൊന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉന്‍ഹാസു ഓര്‍ക്കസ്ട്ര, വാങ്‌ജെസണ്‍ ലൈറ്റ് ബാന്‍ഡ്, മൊറാന്‍ബൊങ് ബാന്‍ഡ് എന്നീ ട്രൂപ്പുകളിലെ നര്‍ത്തകരെയാണ് വധിച്ചത്. ഇവരുടെ കുടുംബാംഗങ്ങളെ ഉത്തര കൊറിയന്‍ നിയമപ്രകാരം ജയിലിലേക്ക് അയക്കും. ഉനും ഹയോണും തമ്മിലുള്ള ബന്ധം മുന്‍ ഏകാധിപതികൂടിയായ പിതാവ് കിംഗ് ജോങ്- ഇല്‍ വിലക്കും വരെ ഇരുവരും തുടര്‍ന്നിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sidni, KingJong Un, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.