ഗജിനിയിലൂടെ നല്ല തുടക്കവും അതിനു പിന്നാലെ മികച്ച അവസരങ്ങളും ലഭിച്ചിട്ടും ബോളിവുഡില്‍ അധികമൊന്നും വെന്നിക്കൊടി പാറിക്കാന്‍ നമ്മുടെ സ്വന്തം അസിന് സാധിച്ചിട്ടില്ല.. എന്നാല്‍ താരത്തിന്റെ പ്രതിഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ കടും പിടുത്തം അവസരങ്ങള്‍ നഷ്ടമാകാനും കാരണമാകുകയാണെന്നു റിപ്പോര്‍ട്ടുകള്‍.
ഹിറ്റു ചിത്രം വെല്‍ക്കത്തിന്റെ രണ്ടാംഭാഗത്തില്‍ നായികയാകാനുള്ള അവസരം പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് താരത്തിന് നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. അനീസ് ബസ്മി ഒരുക്കുന്ന ചിത്രത്തിലെ അവസരം നഷ്ടമാകാന്‍ കാരണം താരം ഒരു കോടി പ്രതിഫലം ചോദിക്കുകയും ഒരു പൈസ പോലും കുറയ്ക്കാന്‍ തയ്യാറാകാതെ വരികയും ചെയ്തതോടെ അസിന് പകരം ശ്രുതിഹാസനെ അണിയറക്കാര്‍ കരാര്‍ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൊനാക്ഷി സിന്‍ഹയെ മാറ്റിയാണ് അസിന് ബസ്മി അവസരം നല്‍കിയത്. എന്നാല്‍ പിതാവ് പ്രതിഫലത്തില്‍ കടുംപിടുത്തം നടത്തി. അതേസമയം അസിനേക്കാള്‍ റോളിന് യോജിക്കുന്നത് ശ്രുതി ആയതിനാലാണ് ശ്രുതിയെ കരാര്‍ ചെയ്തതെന്നും അസിനുമായി ഒരു വിഷയവുമില്ലെന്നും അനീസ് ബസ്മി പറയുന്നു. ഡേറ്റ് സംബന്ധിച്ച പ്രശ്‌നമാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്ന് അസിനും പറയുന്നു. എന്നാല്‍ അസിന്‍ കരാറായിരിക്കുന്ന ഉമേഷ് ശുക്‌ളയുടെ ചിത്രം ഒക്‌ടോബറില്‍ തുടങ്ങുന്നതിനാല്‍ ഡേറ്റിന്റെ പ്രശ്‌നമില്ലെന്നാണ് അസിന്റെ സുഹൃത്തുക്കളും പറയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bolywood, Actress, Asin, Movie

No comments:
Post a Comment