ഭൂമിയില്‍ നിന്ന് 700 പ്രകാശവര്‍ഷം അകലെ ലാവ നിറഞ്ഞ ഗ്രഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പേര് കെപ്ലര്‍ 78 ബി അവിടെ ഒരു വര്‍ഷം എട്ടര മണിക്കൂര്‍ മാത്രം! പുതിയ ഗ്രഹം അതിന്റെ സൂര്യനെ ചുറ്റാനെടുക്കുന്ന സമയം എട്ടരമണിക്കൂര്‍. അതായത് അവിടെ എട്ടരമണിക്കൂര്‍ കൊണ്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമെന്നര്‍ഥം.
ബുധനു സൂര്യനില്‍ നിന്നുളള അകലത്തിന്റെ നാല്പതിലൊന്നു മാത്രമാണ് കെപ്ലര്‍ 78 ബി.യ്ക്ക് അതിന്റെ സൂര്യനില്‍ നിന്നുളളത്. കെപ്ലര്‍ 78 ബിയുടെ ഉപരിതലം പൂര്‍ണമായും ഉരുകിയ രൂപത്തിലാണ്.
സദാ ഓളം തല്ലുന്ന ലാവാസമുദ്രം പോലെ! 2760 ഡിഗ്രിയാണു താപനില. നാസയുടെ സ്‌പേസ് ഒബ്‌സര്‍വേറ്ററിയായ കെപ്ലര്‍ ടെലസ്‌കോപിന്റെ സഹായത്തോടെ 150000 നക്ഷത്രങ്ങളെ നിരന്തരം നിരീക്ഷിച്ചു പഠിച്ചതിനുശേഷമാണ് കെപ്ലര്‍78ബിയെ കണ്ടെത്തിയ വിവരം ജ്യോതിശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയത്. 2009ലാണ് നാസ 395 മില്യണ്‍ പൗണ്ട് ചെലവാക്കി കെപ്ലര്‍ ടെലസ്‌കോപ് ബഹിരാകാശത്ത് എത്തിച്ചത്. ഭൂമിയെപ്പോലെ ജീവന്‍ തുടിക്കുന്ന മറ്റു ഗ്രഹങ്ങളുടെ സാന്നിധ്യം കണ്ടെത്തുകയാണ് ഇതിന്റെ ദൗത്യം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment