Latest News

13കാരന്‍ ദിവസവും ഉറങ്ങുന്നത് മനുഷ്യനെ ഒറ്റയടിക്ക് വിഴുങ്ങാന്‍ കഴിയുന്ന പെരുമ്പാമ്പിനൊപ്പം!

ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍ താമസിക്കുന്ന പതിമൂന്നുകാരന്‍ ഉറങ്ങുന്നത് വീട്ടിലെ 12 അടി നീളമുള്ള പെരുമ്പാമ്പിനൊപ്പമാണ്! അച്ഛന്‍ ബിങ്‌ഷെ വളര്‍ത്തുന്ന പെരുമ്പാമ്പിനെ കണ്ടാല്‍ ആരും അടുത്തുപോലും പോവില്ല.

എന്നാല്‍ ഈ പെരുമ്പാമ്പ് 19 വര്‍ഷമായി ബിങ്‌ഷെയുടെ കുടുംബത്തിലെ അംഗമാണ്. പാമ്പിനൊപ്പം കളിച്ചും അതിനെ ഉമ്മ വെച്ചും മകന്‍ നടക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് യാതൊരു ഭയവുമില്ല.

100 കിലോ ഭാരമുള്ള കറുത്ത പെരുമ്പാമ്പും ഒരു ആല്‍ബിനോ ബര്‍മീസ് പെരുമ്പാമ്പുമാണ് ഇവരുടെ കുടുംബാംഗം. ഇവര്‍ പുറത്തുപോകുമ്പോഴും വീട്ടിലുള്ളപ്പോഴുമെല്ലാം പെരുമ്പാമ്പിനോടും സ്വന്തം മക്കളെ പോലെയാണ് ഇവര്‍ പെരുമാറുന്നത്. പാമ്പുമായി സംസാരിക്കുന്നു, കളിക്കുന്നു, ഇതൊക്കെ കണ്ട് നാട്ടുകാര്‍ക്കും ഇവരെ സുപരിചിതമാണ്. അപ്പോള്‍ പെരുമ്പാമ്പ് ആക്രമിക്കില്ലേ എന്ന ചോദ്യം സ്വാഭാവികം. ഇത്രയും കാലമായിട്ടും തന്റെ പ്രിയപ്പെട്ട പാമ്പുകള്‍ ഇതുവരെ ആരെയും അക്രമിച്ചിട്ടില്ലെന്നാണ് ബിങ്‌ഷെ പറയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chaina, Snakes, Sleep

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.