ബംഗലുരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി ജയം. തെരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ സീറ്റുകളിലും വന്‍ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജിയിച്ചത്.
ബംഗലൂര്‍ റൂറലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി.കെ.സുരേഷ് 78,930 വോട്ടുകള്‍ക്ക് വിജയിച്ചു. എച്ച്. ഡി. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയെയാണ് സുരേഷ് തോല്‍പ്പിച്ചത്. മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കന്നഡനടിയുമായ രമ്യ 54835 വോട്ടുകള്‍ക്കാണ് ജെ.ഡി. എസിന്റെ സി.എസ്. പുട്ടരാജിനെ തോല്‍പ്പിച്ചത്.
രണ്ടിടത്തും ജെ.ഡി.എസും, കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാനമല്‍സരം. ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെയും, എന്‍.ചേലുവരയ്യസ്വാമിയുടെയും രാജിയെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ജയിച്ച അവര്‍ ലോക്‌സഭാംഗത്വം ഒഴിഞ്ഞതിനാലാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ മാണ്ഡ്യയില്‍ 58.28 ശതമാനം പേരും, ബാംഗ്ലൂര്‍ റൂറലില്‍ 51.97 ശതമാനവും വോട്ട് രേഖപ്പെടുത്തിയിരുന്നു.
ജെ ഡി എസിന്റെ സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസ് നേടിയ വിജയം ശ്രദ്ധേയമാണ്. മാത്രമല്ല ബി ജെ പിയുടെ പിന്തുണയും ഇത്തവണ അവര്‍ക്കുണ്ടായിരുന്നു. ബംഗലുരു റൂറലില്‍ ഇരുപതു ലക്ഷത്തിലേറെയും മണ്ഡ്യയില്‍ 16 ലക്ഷത്തിലേറെയും വോട്ടര്‍മാരുണ്ട്. ബി.ജെ.പി.യുടെയും ബി. എസ്. യെദ്യൂരപ്പയുടെയും കെ.ജെ.പി.യുടെയും പിന്തുണയോടെയാണ് ജെ.ഡി.എസ് രണ്ട് സീറ്റിലും മത്സരിച്ചത്. രണ്ടും ജെ.ഡി.എസിന്റെ സിറ്റിംഗ് സീറ്റുകളാണ്.
കര്‍ണാടകത്തില്‍ നഗരസഭകളിലേക്കും നിയമസഭയിലേക്കും മാസങ്ങള്‍ക്കുമുന്‍പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ നാലുകോണ്‍ മത്സരമായിരുന്നുവെങ്കില്‍, ഈ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ജനതാദള്‍എസ്സും നേര്‍ക്കുനേര്‍ പോരാടി. ബി.ജെ.പിയും കെ.ജെ.പി.യും സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. ബി.ജെ.പി.യും ജനതാദള്‍എസ്സും തമ്മിലുണ്ടാക്കിയ രഹസ്യധാരണയെത്തുടര്‍ന്നാണിത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തെ ത്തടുര്‍ന്ന് കര്‍ണാടകയില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പ്രവര്‍ത്തകര്‍ വിജയം കൊണ്ടാടി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bangalore, Congress, D.K.Suresh, Ramya, Karnadaka


No comments:
Post a Comment