Latest News

ചൊവ്വാഗ്രഹത്തിലേക്കുള്ള യാത്രയ്ക്ക് തയ്യാറായ ഇന്ത്യക്കാരുടെ എണ്ണം എണ്ണായിരത്തിലേറെ!

ചൊവ്വാഗ്രഹത്തിലേക്കുള്ള യാത്രയ്ക്ക് തയ്യാറായ ഇന്ത്യക്കാരുടെ എണ്ണം എത്രയെന്നോ; എണ്ണായിരത്തിലേറെ!

ചൊവ്വയില്‍ കോളനി സ്ഥാപിക്കാന്‍ ഉദ്ദേശിച്ച് നിലവില്‍ വന്ന 'മാഴ്‌സ് വണ്‍' പ്രോജക്ടില്‍ , ചുവപ്പുഗ്രഹത്തിലേക്കുള്ള വണ്‍-വേ യാത്രയ്ക്ക് ആഗസ്ത് 27 വരെ രജിസ്റ്റര്‍ ചെയ്തത് 8107 ഇന്ത്യക്കാര്‍

2013 ഓടെ ചൊവ്വയില്‍ മനുഷ്യകോളനികള്‍ സ്ഥാപിക്കുകയാണ് മാഴ്‌സ് വണ്‍ പ്രോജക്ടിന്റെലക്ഷ്യം. 2013 ആഗസ്ത് 31 വരെയാണ് മാഴ്‌സ് വണ്‍ പ്രോജക്ട് സൈറ്റില്‍ ചൊവ്വായാത്രയ്ക്ക് രജിസ്റ്റര്‍ ചെയ്യാനാവുക. ഇതിനകം 1,65,000 ലേറെ ആളുകള്‍ വിവിധ രാജ്യങ്ങളില്‍നിന്ന് ചൊവ്വായാത്രയ്ക്ക് പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

മറ്റൊരു ഗ്രഹത്തിലേക്ക് കുടിയേറാന്‍ ഏറ്റവും കൂടുതല്‍ ബുക്കിങ് വന്ന ആദ്യത്തെ പത്ത് രാജ്യങ്ങള്‍ - അമേരിക്ക (37,852), ചൈന (13,124), ബ്രസീല്‍ (8,686), ഇന്ത്യ (8,107), റഷ്യ (7138), ബ്രിട്ടന്‍ (6,999), മെക്‌സിക്കോ (6,771), കാനഡ (6,593), സ്‌പെയില്‍ (3,621), ഫിലിപ്പീന്‍സ് (3,516).

മാഴ്‌സ് വണ്‍ പ്രോജക്ടിലെ ആഷിമ ഡോഗ്രയാണ് ഇക്കാര്യം അറിയിച്ചത്. 140 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മറ്റൊരു ഗ്രഹത്തില്‍ ജീവിക്കാന്‍ താത്പര്യപ്പെട്ട് രജിസ്റ്റര്‍ ചെയ്തതായി അവര്‍ പറഞ്ഞു.

ചൊവ്വയില്‍ കുടിയേറാന്‍ നിലവിലുള്ള സാങ്കേതികവിദ്യകള്‍ പര്യാപ്തമാണെന്ന് 'മാഴ്‌സ് വണ്‍ ' കരുതുന്നു. ചൊവ്വായിലേക്ക് പോകാനേ മാഴ്‌സ് വണ്‍ സൗകര്യമൊരുക്കൂ, മടക്കയാത്ര ഉണ്ടാവില്ല. ഇതറിഞ്ഞുകൊണ്ട് തന്നെയാണ് ഇത്രയും ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, India, mazhs one project

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.