Latest News

തീവ്രവാദിയുടെ പിതാവായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല -ഭട്കലിന്‍്റെ പിതാവ്

ബംഗളൂരു: ഒരു തീവ്രവാദിയുടെ പിതാവായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ളെന്ന് ബുധനാഴ്ച അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍ യാസീന്‍ ഭട്കലിന്‍്റെ പിതാവ് സറാര്‍ സിദ്ധിബപ്പ. 

വീട്ടില്‍ വരുമ്പോഴെല്ലാം യാസീന്‍ ഒരു സാധാരണ കുട്ടിയായിരുന്നു. ബിസിനസ് ആരംഭിക്കുന്നതിനെന്ന് പറഞ്ഞാണ് മകന്‍ ദുബായിലേക്ക് പോയത്. ഭട്കലുമായി നേരില്‍ കണ്ടിട്ട് ഏഴു വര്‍ഷമായി. പൊലീസ് വിവരം അറിയിച്ചപ്പോഴാണ് മകനെ അറസ്റ്റ് ചെയ്തതിനെകുറിച്ച് അറിഞ്ഞത്. അറസ്റ്റിലായത് തന്‍്റെ മകനാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. 

തങ്ങള്‍ക്ക് സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നു. നാട്ടുകാര്‍ സംസാരിക്കാറില്ല. എല്ലാവരും സംശയത്തോടെയാണ് തങ്ങളെ കാണുന്നത്. ബന്ധുക്കള്‍ വീട് സന്ദര്‍ശിക്കാറില്ല. ഓരോ ദിവസം കഴിയുന്തോറും കുടുംബം മരണത്തിലേക്ക് സാവധാനം അടുക്കുകയാണെന്നും സിദ്ധിബപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യാസീന്‍ ഭട്കലിന്‍്റെ മറ്റൊരു സഹോദരനായ സമദിനെ 2010ല്‍ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെറ്റ് മനസിലാക്കിയ പൊലീസ് പിന്നീട് വിട്ടയച്ചു. സമദ് ഇപ്പോള്‍ കുടുംബത്തോടൊപ്പം കഴിയുന്നു. ഈ സംഭവത്തെ കുടുംബം അതിജീവിച്ചതാണ്. കുറ്റവാളിയെങ്കില്‍ ഭട്കലിനെ കുടുംബം പിന്തുണക്കില്ളെന്ന് സിദ്ധിബപ്പ വ്യക്തമാക്കി.
അതേസമയം, ഭീകരരെ വാര്‍ത്തെടുക്കുന്ന ഫാക്ടറി എന്നാണ് തങ്ങളുടെ ചെറിയ പട്ടണം അറിയപ്പെടുന്നതെന്ന് ഭട്കല്‍ നിവാസികള്‍ പറഞ്ഞു. മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകളിലധികം അപവാദം മാത്രമാണ്. ദൃശ്യ മാധ്യമങ്ങള്‍ തങ്ങളെ വേട്ടയാടുന്നു. ഭീകരര്‍ എന്ന മുദ്രകുത്തപ്പെട്ടാണ് ഇത്രയും കാലം ജീവിച്ചത്. യാസീന്‍ ഭട്കലിന്‍്റെ അറസ്റ്റോടെ ഇതിന് അറുതിയായെന്ന് പ്രത്യാശിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.