റോം: ഇറ്റലിയെ ഫ്‌ളോറന്‍സില്‍ ഗവേഷകര്‍ പഴയൊരു ശവക്കല്ലറ തുറന്നു പരിശോധിക്കുന്ന തിരക്കിലാണിപ്പോള്‍. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മാസ്റ്റര്‍ പീസ് പെയ്ന്റിങ്ങായ മോണാലിസയ്ക്കു മോഡലായ സ്ത്രീയുടെ ഡിഎന്‍എ കണ്ടെത്തുകയാണ് ലക്ഷ്യം.
ഒരു സില്‍ക്ക് വ്യാപാരിയുടെ ഭാര്യയായിരുന്ന ലിസ ഗെറാര്‍ഡിനി എന്ന സ്ത്രീയുടെ ശവക്കല്ലറയാണിത്. ഇവരായിരുന്നു മോണാലിസയുടെ മോഡല്‍ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
അടുത്തു തന്നെയുള്ള ഒരു കോണ്‍വെന്റില്‍നിന്ന് കഴിഞ്ഞ വര്‍ഷം മൂന്ന് അസ്തികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. അതായത് ഫ്‌ളോറന്‍സിലെ സെന്റ് ഉര്‍സുല കോണ്‍വെന്റില്‍ നിന്ന് കഴിഞ്ഞവര്‍ഷം മൂന്ന് അസ്ഥിക്കൂടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവിടെവെച്ചാണ് 1542 ല്‍ ലിസ മരിച്ചത്. ഇതില്‍ ഏതായിരുന്നു ലിസയുടേത് എന്ന് കല്ലറയില്‍നിന്നു കിട്ടുന്ന ഡിഎന്‍എ ഉപയോഗിച്ചു തിരിച്ചറിയാമെന്നാണ് കരുതുന്നത്.
നൂറ്റാണ്ടുകളായി ഗവേഷകര്‍ക്ക് ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് മോണാലിസ പെയ്ന്റിങ്ങിന്റെ മോഡലിനെയും, അവരുടെ നിഗൂഢമായ ചിരിയെയും സംബന്ധിച്ചുള്ളത്. 1503നും 1506നുമിടയില്‍ വരച്ചു തുടങ്ങിയ പോര്‍ട്രെയ്റ്റിന് 77 സെന്റീമീറ്റര്‍ - 53 സെന്റീമീറ്ററാണ് വലുപ്പം. ചിത്രം വരയ്ക്കാന്‍ ഡാവിഞ്ചിയുടെ മുന്നിലിരുന്ന മോഡലിനെക്കുറിച്ചറിയാന്‍ നൂറ്റാണ്ടുകളായി വിദഗ്ധര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
1503/06 കാലഘട്ടത്തിലാണ് ഡാവിഞ്ചി 'മൊണാലിസ' യുടെ ചിത്രത്തിന്റെ പണി തുടങ്ങിയത്. 15 വര്‍ഷമെടുത്തു ചിത്രം പൂര്‍ത്തിയാക്കാന്‍. ലോകത്തിലെ പുരാതന വരച്ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം നമ്പരായി ചിരപ്രതിഷ്ഠ നേടിയ മൊണാലിസാ ചിത്രം ഡാവിഞ്ചിയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ടുതന്നെ ആ പെയിന്റിങ് 1519 ല്‍ മരിക്കുന്നതുവരെ ഡാവിഞ്ചി കൈവശം വെച്ചിരുന്നതായാണ് ചരിത്രം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Davinji, Monalisa, Rome, DNA, Ittali

No comments:
Post a Comment