Latest News

തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു

ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഡിണ്ടിഗലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ജോസഫ്, ജെസ്മി ജോസഫ്, ജോയി, ജോമി, സുനില്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസ്സിന് പിന്നിലിടിച്ചാണ് അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ കാറിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു.

നഴ്‌സിങ് വിദ്യാര്‍ഥിനിയായ കുറവിലങ്ങാട് എടയ്ക്കാംതൊട്ടിയില്‍ ജെസ്മിയെ കൂട്ടിക്കൊണ്ടുവരാനായിട്ടാണ് പിതാവ് ജോസഫ് ഉള്‍പ്പടെ നാലംഗ സംഘം ബുധനാഴ്ച ഡിണ്ടിഗലിലേക്ക് യാത്രതിരിച്ചത്. ജെസ്മിയെ കൂട്ടിമടങ്ങും വഴിയാണ് ദുരന്തമുണ്ടായത്.

ജെസ്മി, പിതാവ് ജോസഫ്, ജോസഫിന്റെ സഹോദരന്‍ ജോയി, അയല്‍വാസിയായ ജോമി, കാര്‍ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടവിവരമറിഞ്ഞ് ബന്ധുക്കള്‍ രാത്രിതന്നെ ഡിണ്ടിഗലിലേക്ക് യാത്രതിരിച്ചു. അപകടകാരണം അറിവായിട്ടില്ല.


  
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.