Latest News

ധൂം 3 യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി

അമീര്‍ഖാന്‍ അഭിഷേക് ബച്ചന്‍ കത്രീന കൈഫ് ഉദയ് ചോപ്ര എന്നിവര്‍ അണിനിരക്കുന്ന ധൂം ത്രിയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ധൂം ത്രീ യുടെ നിര്‍മ്മാണം ആദിത്യ ചോപ്രയാണ്.

2004 ലാണ് ധൂം സീരീസിലെ ആദ്യ ചിത്രം പുറത്തിറങ്ങിയത്. ആദ്യ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ധൂം 2 വില്‍ ഹൃത്തിക്ക് റോഷനും മികച്ച പ്രകടനം കാഴ്ച വെച്ചു.

ധൂം ഗേള്‍സ് എന്നറിയ്യപ്പെടുന്ന ഇഷ ഡിയോളിന്റെയും ഐശ്വര്യ റായിയ്ക്കുമൊപ്പം കത്രീന കൈഫും ധൂം സീരീസിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ധൂം ത്രിയ്ക്കുണ്ട്.

ഡിസംബര്‍ 20 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.