കാസര്‍കോട്: സുഹൃത്തിന്റെ വീട്ടിലേക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പോയ യുവാവിനെ ഒരു സംഘം അക്രമിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പള്ളിക്കര-തായല്‍മൗവ്വലിലെ അടുക്ക തായല്‍ വീട്ടില്‍ ജി. ഇസ്മാഇലിന്റെ മകന്‍ ഷാഹിസ് അല്‍അമീനി(18) നെയാണ് ഗുരുതരമായ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൊബൈല്‍ ഫോണ്‍ വാങ്ങാനായി സുഹൃത്ത് പോയിനാച്ചി മൈലാട്ടിയിലെ റംഷീദിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് വഴിയില്‍ ഒരു സംഘം യുവാക്കള്‍ ഷാഹിസിനെ തടഞ്ഞു നിര്‍ത്തി അക്രമിച്ചത്. ഷാഹിസ് സഞ്ചരിച്ച കെ.എല്‍.60 സി 8845 ബൈക്കില്‍ പതിച്ച ഒരു കമ്പനിയുടെ പരസ്യ സ്റ്റിക്കറിലെ പച്ചനിറം കണ്ട് താന്‍ പാകിസ്ഥാനില്‍ നിന്നും വന്നതാണോ എന്നും പേര്‍ ചോദിച്ചുമാണ് അക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഷാഹിസ് പറഞ്ഞു.
അസഭ്യം വിളിച്ചു ബൈക്കില്‍ നിന്ന് തളളിയിട്ട ശേഷമാണ് മര്‍ദ്ദിച്ചത്. ഭയംകൊണ്ട് ഷാഹിസ് എഴുന്നേററ് ഓടി അടുത്തുള്ള അഷ്‌ക്കറിന്റെ വീട്ടില്‍ അഭയംതേടിയെങ്കിലും പിന്‍തുടര്‍ന്നെത്തിയ അക്രമി സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് ഷാഹിസിനെ വീണ്ടും അടിക്കുകയും അവശനാക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച് അഷ്‌ക്കറിനെയും വീട്ടുകാരെയും അക്രമികള്‍ അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment