Latest News

ബാലകൃഷ്ണന്‍ വധം; പ്രതികളെ രക്ഷിക്കാനുള്ള നീക്കം പൊലീസ് അവസാനിപ്പിക്കണം:CPM

കാസര്‍കോട്: ഉദുമ മാങ്ങാട്ടെ എം ബി ബാലകൃഷ്ണന്റെ കൊലയാളികളെ രക്ഷപ്പെടുത്താനുള്ള പൊലീസ് നീക്കം അവസാനിപ്പിച്ച് മുഴുവന്‍ പ്രതികളെയും എത്രയും വേഗം പിടികൂടണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. 

ഓണനാളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ നടത്തിയ നിഷ്ഠൂര കൊലപാതകത്തിലെ പ്രതികളെ രക്ഷിക്കാനുള്ള ഒത്തു കളിയാണ് പൊലീസും ഭരണക്കാരും ചേര്‍ന്ന് നടത്തുന്നത്. കൊലയാളിസംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ മാത്രം കോടതിയില്‍ കീഴടങ്ങിയത് പൊലീസിന്റെ ഒത്തുകളിയുടെ ഭാഗമാണ്. ഭരണത്തിന്റെ തണലില്‍ ആരെയും കൊല്ലാമെന്ന അവസ്ഥ ഉണ്ടാക്കുന്നത് സമാധാന ജീവിതത്തിന് ഭീഷണിയാണ്.
കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നവര്‍ ആരൊക്കെയാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് കൊലനടന്ന ദിവസംതന്നെ പൊലീസ് പറഞ്ഞതാണ്. കൊലയാളികളെയും ആസൂത്രണം ചെയ്തവരെയും കൊലക്ക്‌ശേഷം പ്രതികളെ സംരക്ഷിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

യഥാര്‍ഥ പ്രതികളെ ഒഴിവാക്കി ബിനാമി പ്രതികളെ ചേര്‍ക്കാനാണ് പൊലീസ് നീക്കമെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നല്‍കും.
പ്രതികളെല്ലാം കോണ്‍ഗ്രസ് നേതാക്കളുടെ സംരക്ഷണയില്‍ സുരക്ഷിതരായി കഴിയുമ്പോഴും അവരെ അന്വേഷിച്ച് പൊലീസ് കര്‍ണാടകത്തില്‍ ഉള്‍പ്പെടെ പോയെന്നൊക്കെ പറയുന്നത് ജനങ്ങളെ വിഢികളാക്കാനാണ്. 

പ്രതികള്‍ ഇവിടെതന്നെയുണ്ടെന്നതിന്റെ തെളിവാണ് ഒരാള്‍ പൊലീസിന്റെ മുന്നിലൂടെ എത്തി കോടതിയില്‍ ഹാജരായത്. അതിന് എല്ലാവിധ സഹായവും നല്‍കിയതും പൊലീസാണ്. നാടിനെ നടുക്കിയ കൊലപതാകം നടന്നിട്ട് ഇത്ര ദിവസമായിട്ടും കേസുമായി ബന്ധമുള്ള ആരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. 

കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതിനനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാനാണ് പൊലീസ് നീക്കമെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടിവരും- സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.