കാഞ്ഞങ്ങാട് : ഉദുമ മാങ്ങാട്ടെ സിപിഎം പ്രവര്‍ത്തകന്‍ എം വി ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാങ്ങാട് ആര്യടുക്കം കോളനിയിലെ കുട്ടാപ്പി എന്ന് വിളിക്കുന്ന പ്രജിത്തിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്(രണ്ട്) മജിസ്‌ട്രേട്ട് പി എം സുരേഷ്ബാബു അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
ബാലകൃഷ്ണന്‍ വധം: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി
ഈ കൊലക്കേസിന്റെ അന്വേഷണ ഉദേ്യാഗസ്ഥന്‍ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങോത്തിന്റെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തിങ്കളാഴ്ച കോടതി പ്രജിത്തിനെ കൂടുതല്‍ അനേ്വഷണത്തിനും തെളിവുകള്‍ ശേഖരിക്കുന്നതിനും പോലീസിന് വിട്ടുകൊടുത്തത്.
തിരുവോണ നാളില്‍ രാത്രി 9 മണിയോടെ ബന്ധുവിന്റെ മരണ വീട്ടില്‍ പോയി മോട്ടോര്‍ ബൈക്കില്‍ വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്ന ബാലകൃഷ്ണനെ ആര്യടുക്കം ബാര ഗവ.എല്‍പി സ്‌കൂളിനടുത്തുള്ള ഇടവഴിയില്‍ വെച്ച് പ്രജിത്ത് ഉള്‍പ്പെടെയുള്ള മൂന്നംഗസംഘം തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസിലെ പ്രതിപട്ടികയില്‍ പ്രജിത്തിന് പുറമെ ഐഎന്‍ടിയുസി ഉദുമ മണ്ഡലം പ്രസിഡണ്ട് മജീദ് മാങ്ങാട്, യൂത്ത് കോണ്‍ഗ്രസ് ഉദുമ മുന്‍ മണ്ഡലം സെക്രട്ടറി ഷിബു കടവങ്ങാനം എന്നിവരെയും ഉള്‍പ്പെടുത്തിയിരുന്നു. സംഭവത്തിന് ശേഷം മൂന്നുപേരും ഒളിവില്‍ പോയിരുന്നു.
ഇതിനിടയില്‍ അതിനാടകീയമായി സെപ്തംബര്‍ 19 ന് വ്യാഴാഴ്ച ഉച്ചയോടെ പ്രജിത്ത് ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കോടതി അന്ന് പ്രജിത്തിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്ത് തോയമ്മലിലെ സബ്ജയിലിലേക്ക് അയക്കുകയും ചെയ്തു. പ്രജിത്തിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പിറ്റേന്ന് വെള്ളിയാഴ്ച ഹൊസ്ദുര്‍ഗ് സിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ച കോടതി പ്രജിത്തിനെ തിങ്കളാഴ്ച ഹാജരാക്കുന്നതിന് ജയില്‍ അധികൃതര്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട് അയക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോടതിയില്‍ ഹാജരാക്കിയ പ്രജിത്തിനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയി ല്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിടുകയും ചെയ്തു.
ബാലകൃഷ്ണനെ കൊലപ്പെടുത്തിയ സംഘത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്നും യഥാര്‍ത്ഥ പ്രതികള്‍ ആരൊക്കെയെന്നും കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയായിരുന്ന പോലീസിന് പ്രജിത്തിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയത് ഏറെ ആശ്വാസമായി തീരും.
പ്രജിത്തിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം പോലീസിന് ലഭിക്കും. എഫ്‌ഐആറില്‍ ഉള്‍പ്പെടാത്ത മറ്റ് ചിലര്‍ക്ക് ഈ കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന സൂചന ശക്തമാണ്.
ബാലകൃഷ്ണന്‍ വധം: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment