Latest News

ഭിക്ഷാടനത്തിന് വേണ്ടി പിഞ്ചുകുഞ്ഞിനെ നാടോടിസംഘാംഗമായ മാതാവ് പൊള്ളലേല്‍പ്പിച്ചു

ആലക്കോട്: ഭിക്ഷാടനത്തിന് വേണ്ടി പിഞ്ചുകുഞ്ഞിനെ നാടോടിസംഘാംഗമായ മാതാവ് പൊള്ളലേല്‍പ്പിച്ചു. ആലക്കോട് പഞ്ചായത്ത് ബസ്സ്റ്റാന്റില്‍ ദിവസങ്ങളായി താമസിച്ചുവരുന്ന നാടോടി സംഘാംഗമായ അഞ്ചുവയസുകാരന്‍ സുരേഷിനാണ് ക്രൂര പീഡനമേറ്റത്. മുഖത്തും ശരീരമാസകലവും പൊള്ളലേറ്റ നിലയിലാണ് ഈ പിഞ്ചുകുഞ്ഞ്. കത്തി അടുപ്പില്‍ വച്ച് ചൂടാക്കി തിങ്കളാഴ്ച രാവിലെ മാതാവ് രാധയാണത്രേ സുരേഷിന്റെ ദേഹമാസകലം പൊള്ളലേല്‍പ്പിച്ചത്.

രാവിലെ 10.30ഓടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്ന ഡ്രൈവര്‍മാരും നാട്ടുകാരും ശ്രദ്ധിച്ചപ്പോഴാണ് ക്രൂരപീഡനം പുറത്തറിഞ്ഞത്. നാട്ടുകാര്‍ ചോദിച്ചപ്പോള്‍ അമ്മയാണ് തന്നെ പൊള്ളിച്ചതെന്ന് സുരേഷ് പറഞ്ഞു. മാതാവ് ഇവിടെ നിന്ന് രാവിലെ എങ്ങോട്ടോ പോയിരുന്നു. ഇവരുടെ സഹോദരി ശാന്ത എന്ന സ്ത്രീയും സുരേഷിന്റെ സഹോദരങ്ങളായ നിണയും സൂര്യയും ബന്ധുവുമായ വിഷ്ണുവുമാണ് ഇവിടെയുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ശാന്ത പറയുന്നത്. 

കുട്ടികള്‍ മുഴുവന്‍ കൂട്ടക്കരച്ചിലിലാണ്. തൊട്ടടുത്തുതന്നെയുള്ള അടുപ്പില്‍ കത്തി ചൂടാക്കിയാണത്രെ കുഞ്ഞിനെ പൊള്ളിച്ചത്. ഈ കത്തി കാണുന്നപാടെ സുരേഷ് നിലവിളിക്കുകയാണ്. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന പോലീസ് സ്ഥലത്തെത്തി. സമീപത്തുണ്ടായിരുന്ന നാടോടിസംഘത്തെയും ശാന്തയെയും പോലീസ് കസ്റ്റഡിയിലെടുത്തു. മീന്‍ വലകള്‍ വില്‍ക്കുന്ന സംഘമാണ് ഇവര്‍. മഹാരാഷ്ട്ര സാംഗ്ലിയിലാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവര്‍ താമസിച്ചതത്രെ. ഇപ്പോള്‍ ഇവര്‍ കര്‍ണ്ണാടക ഹുന്‍സൂരിലാണ് താമസിക്കുന്നതത്രെ.

ശങ്കറാണ് സുരേഷിന്റെ പിതാവ്. മാതാവ് രാധയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചിട്ടുണ്ട്. കുട്ടികളുടെ ശരീരം പൊള്ളിച്ച ശേഷം ഇവരെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നതായാണ് വിവരം. സുരേഷ് തിങ്കളാഴ്ച പല മേഖലകളിലും ഭിക്ഷാടനത്തിന് പോയിരുന്നു. എന്നാല്‍ പണം മാതാവിന് നല്‍കിയിരുന്നില്ലത്രെ. ഈ വിരോധത്തിനാണ് പൊള്ളിച്ചതത്രെ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alakkode, Arrested


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.