കാഞ്ഞങ്ങാട്: ഉദുമ മാങ്ങാട്ടെ സി.പി.എം പ്രവര്‍ത്തകന്‍ എം.ബി. ബാലകൃഷ്ണനെ
കുത്തക്കൊലപ്പെടുത്തിയ കേസില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൂടി പോലീസ്
പ്രതി ചേര്‍ത്തു.

ഉദുമയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്യാം മോഹനന് എതിരേയാണ്
പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
കേസിലെ മുഖ്യ പ്രതി മാങ്ങാട് ആര്യടുക്കം കോളനിയിലെ കുട്ടാപ്പി എന്ന് വിളിക്കുന്ന പ്രജിത്തിനെ തിങ്കളാഴ്ച സി.ഐ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ശ്യാം മോഹന്റെ പങ്ക് കൂടി തെളിഞ്ഞത്. ഇയാള്‍ പോലീസ് വലയിലായതാണ് വിവരം. മുമ്പ് പോലീസിനെ അക്രമിച്ചതടക്കം നിരവധി കേസില്‍ പ്രതിയാണ് ശ്യാം മോഹനന്‍.
അതിനിടെ ശ്യാം മോഹനനെ കൊലയ്ക്ക് ശേഷം ഒളിവില്‍ പോകാന്‍ സഹായിച്ച ഉദുമയിലെ കോണ്‍ഗ്രസ്സ് യുവ നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. മുമ്പ് പാര്‍ട്ടിയിലെ ഗ്രൂപ്പ് പ്രശ്‌നത്തിലൂടെ വലിയ വിവാദത്തിന് നേതൃത്വം നല്‍കിയ ആളാണ് ഈ യുവ നേതാവ്.
കഴിഞ്ഞ തിരുവോണ നാളിലാണ് ബാലകൃഷ്ണനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. രാത്രി ബന്ധുവിന്റെ മരണ വീട്ടില്‍ പോയി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവേ ബാര ഗവ.എല്‍.പി സ്‌കൂള്‍ പരിസരത്ത് തടഞ്ഞിട്ട് നാലംഗ സംഘം വധിച്ചുവെന്നായിരുന്നു കേസ്. ശ്യാം മോഹനന് പുറമെ ഉദുമ സഹകരണ ബാങ്ക് മാങ്ങാട് ശാഖാ ജീവനക്കാരനും യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റുമായ ബാര കടവങ്ങാനത്തെ ഷിബു (30), ഐ.എന്‍.ടി.യു.സി. ഉദുമ മണ്ഡലം പ്രസിഡന്റ് മാങ്ങാട്ടെ മജീദ് (44), എന്നിവരെ കൂടി പിടികൂടാനുണ്ട്.
ഇവര്‍ക്ക് വേണ്ടിയുളള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment