Latest News

രണ്ട്‌ മക്കളെ കിണറ്റില്‍ എറിഞ്ഞു കൊന്ന്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ച യുവതി 6 മാസത്തിന്‌ ശേഷം വീട്ടിനകത്ത്‌ തൂങ്ങിമരിച്ചു

സുഷമ
കണ്ണൂര്‍: രണ്ട്‌ മക്കളെ കിണറ്റില്‍ എറിഞ്ഞു കൊന്ന്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ച യുവതി ആറ്‌ മാസത്തിന്‌ ശേഷം വീട്ടിനകത്ത്‌ തൂങ്ങിമരിച്ചു. പെരളശേരി വടക്കുമ്പാട്‌ പി. അനന്തന്‍ സ്‌മാരക വായനശാലക്ക്‌ സമീപത്തെ തീയ്യറ വളപ്പില്‍ സന്ദീപിന്റെ ഭാര്യ സുഷമ (30)യാണ്‌ ജീവിതം അവസാനിപ്പിച്ചത്‌. ഏച്ചൂര്‍ കോട്ടത്തെ സ്വന്തം വീട്ടിലെ അടുക്കളയില്‍ ചൊവ്വാഴ്ച രാവിലെയാണ്‌ മൃതദേഹം കാണപ്പെട്ടത്‌..

കഴിഞ്ഞ മാര്‍ച്ച്‌ 21ന്‌ പുലര്‍ച്ചെ നാല്‌ മണിയോടെയാണ്‌ മക്കളായ സജല്‍ (ആറ്‌), സാല്‍വ (രണ്ട്‌) എന്നിവരെ കിണറ്റില്‍ എറിഞ്ഞ്‌ കൊന്ന്‌ സുഷമയും ഭര്‍തൃഗൃഹത്തിലെ കിണറ്റിലേക്ക്‌ എടുത്ത്‌ ചാടിയത്‌. രാത്രി ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന സുഷമയെ പുലര്‍ച്ചെ കാണാതിരുന്നതിനെ തുടര്‍ന്ന്‌ തിരച്ചില്‍ നടത്തുന്നതിനിടെ 25 കോല്‍ താഴ്‌ചയുള്ള കിണറില്‍ തിരയിളക്കം കാണപ്പെടുകയായിരുന്നു. ഉടന്‍
സജല്‍ , സാല്‍വ
ഭര്‍ത്താവ്‌ സന്ദീപ്‌ കിണറില്‍ ഇറങ്ങിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. പിന്നീട്‌ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ്‌ രണ്ട്‌ കുട്ടികളെയും യുവതിയെയും പുറത്തെടുത്തത്‌. അപ്പോഴേക്കും കുട്ടികള്‍ മരണമടഞ്ഞിരുന്നു. 

ഗുരുതരമായി പരിക്കേറ്റ സുഷമയെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴ്‌ചകള്‍ക്ക്‌ ശേഷമാണ്‌ ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജായി ഏച്ചൂരിലെ സ്വന്തം വീട്ടില്‍ എത്തിയത്‌. മമ്പറം സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിയായിരുന്നു മരണമടഞ്ഞ സജല്‍. മക്കളെ കിണറ്റില്‍ എറിഞ്ഞു കൊന്നതിന്‌ സുഷമക്ക്‌ എതിരേ 308 വകുപ്പ്‌ പ്രകാരം ചക്കരക്കല്‍ പോലീസ്‌ കേസെടുത്തിരുന്നു. ബാലനാണ്‌ സുഷമയുടെ പിതാവ്‌. മാതാവ്‌: ദാക്ഷായണി. സഹോദരങ്ങള്‍: രഞ്‌ജിത്ത്‌, വിനോദ്‌, രാജേഷ്‌, സുജന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Suiside

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.