Latest News

ഗള്‍ഫില്‍ നിന്നും കണ്ണൂരുകാരന്റെ 50 ലക്ഷം തട്ടിയ യുവതിക്ക് എതിരെ കേസ്

കണ്ണൂര്‍: കണ്ണൂരിലെ വ്യാപാര പ്രമുഖന്റെ 50 ലക്ഷം രൂപ ഗള്‍ഫില്‍ നിന്നും തട്ടിയെടുത്ത എറണാകുളത്തെ യുവതിക്ക് എതിരേ പോലീസ് കേസെടുത്തു. കണ്ണൂരിലെ റെയ്മണ്ട് ഷോപ്പ് ഉടമയും 'ലുലു' പാര്‍ട്ണറുമായ ചേലേരി മുണ്ടേരിക്കാവിലെ നഫീസ മന്‍സിലില്‍ ടി.കെ. ഹാഷിമിന്റെ പരാതിയില്‍ എറണാകുളം കത്രിക്കടവ് നസീര്‍ കോട്ടേജിലെ ഷാഹിന നുസ്‌റിന് എതിരേയാണ് കണ്ണൂര്‍ കോടതി നിര്‍ദേശ പ്രകാരം കേസെടുത്തത്.

ഷാര്‍ജയിലും ജിദ്ദയിലും ബിസിനസുള്ള ഹാഷിം ഷാര്‍ജയില്‍ അല്‍ അറേബ്യ ബിസിനസ് സര്‍വീസ് സെന്റര്‍ ആന്റ് ടൂര്‍സ് എന്ന സ്ഥാപനം നടത്തുന്നുണ്ട്. 10 വര്‍ഷമായി അവിടെ വര്‍ക്ക് സൂപ്പര്‍ വൈസറായി ഷാഹിന ജോലി ചെയ്തുവരികയായിരുന്നു. നാട്ടില്‍ വന്ന ഹാഷിം കഴിഞ്ഞ ആഗസ്ത് 14ന് ഷാര്‍ജയില്‍ തിരിച്ചെത്തി. അപ്പോള്‍ ഷാഹിന ഫോണ്‍ ചെയ്ത് അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ തനിക്ക് ഉടന്‍ നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞുവത്രെ. സ്ഥാപനത്തിന്റെ 18 ലക്ഷം രൂപ തന്റെ കൈവശമുണ്ടെന്നും അത് കണ്ണൂരിലെ റെയ്മണ്ട് ഷോപ്പില്‍ ഏല്‍പ്പിക്കാമെന്നും അറിയിച്ചുവത്രെ.

എന്നാല്‍ കണ്ണൂരിലെ ഷോപ്പില്‍ കുറെ കടലാസുകള്‍ അടങ്ങിയ ബാഗാണത്രെ ഏല്‍പ്പിച്ചത്. ഇതോടെ സംശയം തോന്നിയ ഹാഷിം ഷാര്‍ജയിലെ സ്ഥാപനത്തിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 50 ലക്ഷത്തോളം രൂപ ഷാഹിന തിരിമറി നടത്തി തട്ടിയെടുത്തതായി കണ്ടെത്തി. ഷാഹിനയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ പരാതി
നല്‍കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.