Latest News

ഹജ്ജാജികളെ യാത്രയാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ദീപ പ്രഭയില്‍ ഹജ്ജ് ഹൗസ്

Malappuram-malabarflash
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് ക്യാമ്പ് തിങ്കളാഴ്ച മുതല്‍ സജീവമാകും. ചൊവ്വാഴ്ച ഉച്ചയോടെ ഹാജിമാര്‍ ക്യാമ്പിലെത്തി തുടങ്ങും. 25ന് രാവിലെ 9.05ന് ആദ്യവിമാനം പുറപ്പെടും. 299 പേരുണ്ട്. രാവിലെ എട്ട് മണിക്ക് ആദ്യ വിമാനത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് ഫല്‍ഗ് ഓഫ് നല്‍കും. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം രാവിലെ ആറ് മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ നിര്‍വ്വഹിക്കും.

വൈകീട്ട് 4.05നുള്ള രണ്ടാമത്തെ വിമാനത്തില്‍ 300 പേര്‍ പുറപ്പെടും. ഞായറാഴ്ചയോടെ ക്യാമ്പില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തീകരിച്ചു. ഹജ്ജ് ഹൗസ് ദീപാലംകൃതമാക്കി. മക്കയില്‍ താമസ സൗകര്യമൊരുക്കിയ ക്രമത്തിനനുസൃതമായാണ് ഹാജിമാരുടെ കരിപ്പൂരില്‍ നിന്നുള്ള യാത്രയും ക്രമീകരിച്ചിരിക്കുന്നത്. ഓരോ കാറ്റഗറിയില്‍ പെട്ട സംഘങ്ങളായാണ് കൊണ്ടുപോവുക. യാത്രയയക്കാന്‍ വരുന്നവര്‍ക്ക് വിശ്രമിക്കുവാന്‍ ഹജ്ജ് ഹൗസിന്റെ മുന്നില്‍ പന്തല്‍ഒരുക്കിയിട്ടുണ്ട്.

ഹജ്ജ് യാത്രയിലും ഹജ്ജ് കര്‍മ്മത്തിന്റെ വേളയിലും കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ഹജ്ജ് കമ്മിറ്റിഓഫീസില്‍ നിന്നു അറിയിച്ചു. പ്രമേഹം, രക്തസമ്മര്‍ദ്ദം പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍ ആവശ്യമായ മരുന്നുകള്‍ക്കൊപ്പം ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനും സൂക്ഷിക്കണം. മേജര്‍ ഓപ്പറേഷന് വിധേയരായവരും ഗുരുതര രോഗങ്ങള്‍ ഉള്ളവരും രോഗ വിവരങ്ങള്‍ വിശദമാക്കിയ പേപ്പറുകളും കരുതണം.

ഹാജിമാര്‍ 7500 രൂപയില്‍ അധികം ഇന്ത്യന്‍ കറന്‍സി കൈവശം വെക്കാതെ ശ്രദ്ധിക്കണം. ഹാജിമാരെയും വഹിച്ച് വരുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗിന് ഹജ്ജ് ഹൗസിന്റെ കോമ്പൗണ്ടിനകത്ത് പരമാവധി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹാജിമാരെ യാത്രയാക്കാന്‍ 50000ത്തില്‍ അധികം പേര്‍ ക്യാമ്പില്‍ വരുമെന്നാണ് ഹജ്ജ് കമ്മിറ്റിയുടെ കണക്ക് കൂട്ടല്‍.

ഹാജിമാര്‍ക്ക് സ്വാഗതമറിയിച്ചുകൊണ്ട് വിമാനത്താവള റോഡില്‍ കമാനങ്ങള്‍ ഉയര്‍ന്നു. മക്ക, അസീസിയ്യ കെ.എം.സി.സിയാണ് കവാടമുയര്‍ത്തിയത്. ക്യാമ്പില്‍ ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ സഊദി കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍മാരുണ്ട്. ഹാജിമാരുടെ സുഗമമായ യാത്രക്ക് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് റോഡുകള്‍ ശുചീകരണം നടത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hajj,Hajj House, Karipur Air Port, Hajj News 2013

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.